ഗ്രാമീണ തൊഴിലാളികളുടെ പണപ്പെരുപ്പ നിരക്കില്‍ ഇടിവ്; ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞത് തിരിച്ചടിയായി
ന്യൂഡല്‍ഹി: കാര്‍ഷിക തൊഴിലാളികള്‍ക്കും ഗ്രാമീണ തൊഴിലാളികള്‍ക്കുമായുള്ള ചില്ലറ പണപ്പെരുപ്പം യഥാക്രമം 2.66 ശതമാനമായും 2.94 ശതമാനമായും കുറഞ്ഞു. പ്രധാനമായും ചില ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് ഇതിന് കാരണം. സിപിഐ-എഎല്‍ (കാര്‍ഷിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് മാര്‍ച്ചിലെ 2.76 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 2.66 ശതമാനമായി കുറഞ്ഞു. സിപിഐ-ആര്‍എല്‍ (ഗ്രാമീണ തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക) 2.96 ശതമാനത്തില്‍ നിന്ന് 2.94 ശതമാനമായും കുറഞ്ഞുവെന്ന് തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സിപിഐ-എഎല്‍, സിപിഐ-ആര്‍എല്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള ഭക്ഷ്യവിലക്കയറ്റം 2021 ഏപ്രിലില്‍ യഥാക്രമം 1.24 ശതമാനവും 1.54 ശതമാനവുമായിരുന്നു. സൂചികയിലെ മാറ്റം ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായ നിലയിലാണ്. കാര്‍ഷിക തൊഴിലാളികളുടെ കാര്യത്തില്‍, 16 സംസ്ഥാനങ്ങളില്‍ 1-17 പോയിന്റുകളുടെ വര്‍ധനയും നാല് സംസ്ഥാനങ്ങളില്‍ 1-4 പോയിന്റുകളുടെ കുറവും രേഖപ്പെടുത്തി. 1,249 പോയിന്റുമായി തമിഴ്നാട് ഒന്നാമതെത്തി; 813 പോയിന്റുമായി ഹിമാചല്‍ പ്രദേശ് ഏറ്റവും താഴെയാണ്.
ഗ്രാമീണ തൊഴിലാളികളുടെ കാര്യത്തില്‍, 17 സംസ്ഥാനങ്ങളില്‍ 1-18 പോയിന്റുകളുടെ വര്‍ധനയും മൂന്ന് സംസ്ഥാനങ്ങളില്‍ 1-4 പോയിന്റുകളുടെ കുറവും രേഖപ്പെടുത്തി. 1,233 പോയിന്റുമായി തമിഴ്നാട് ഒന്നാമതെത്തി; 851 പോയിന്റുമായി ബീഹാര്‍ ഏറ്റവും താഴെയാണ്. സംസ്ഥാനങ്ങളില്‍ സിപിഐ-എഎല്‍, സിപിഐ-ആര്‍എല്‍ എന്നിവയുടെ ഏറ്റവും ഉയര്‍ന്ന വര്‍ധന യഥാക്രമം 17 പോയിന്റും 18 പോയിന്റുമായി പശ്ചിമ ബംഗാളിലാണ് രേഖപ്പെടുത്തിയത്. അരി, കടുക് എണ്ണ, വിറക്, മണ്ണെണ്ണ, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനവാണ് ഇതിന് പ്രധാന കാരണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍