News

പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു; ഫെബ്രുവരിയില്‍ 6.07 ശതമാനമായി

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു. ഫെബ്രുവരിയിലെ ഉപഭോക്തൃ വില സൂചിക 6.07 ശതമാനമായിട്ടാണ് ഉയര്‍ന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ മാസം മുതല്‍ ഉപഭോക്തൃ വില നിലവാരം ഉയര്‍ന്നു വരികയായിരുന്നു. ജനുവരിയില്‍ ഇത് 6.01 ശതമാനമായി. പിന്നീടാണ് ഒരു മാസം കൊണ്ട് ഈ നിലയില്‍ എത്തിയത്.

അതേസമയം, മൊത്ത വില സൂചികയും ഉയരുകയാണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കനുസരിച്ച് ഫെബ്രുവരിയില്‍ മൊത്ത വില സൂചിക 13.11 ശതമാനമായി കുതിച്ചുയര്‍ന്നു. മുന്‍മാസത്തില്‍ ഇത് 12.96 ശതമാനമായിരുന്നു. ഇതിനിടെ, ഇന്ത്യയുടെ കയറ്റുമതി 25.1 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എഞ്ചിനീയറിംഗ്, പെട്രോളിയം, രാസവളം തുടങ്ങിയ മേഖലകളിലെല്ലാം വര്‍ധന രേഖപ്പെടുത്തി.

Author

Related Articles