രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 6 മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; 4.3 നിന്ന് 6.3 ശതമാനമായി
ന്യൂഡല്‍ഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം കഴിഞ്ഞ ആറ് മാസത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന നിലയില്‍. സിപിഐ (ഉപഭോക്തൃ വില സൂചിക) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലിലെ 4.3 ശതമാനത്തില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന നിരക്കായ 6.3 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യവിലക്കയറ്റമാണ് പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണമായതെന്ന് തിങ്കളാഴ്ച സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഭക്ഷ്യവിലക്കയറ്റം ഏപ്രില്‍ മാസത്തെ 1.96 ശതമാനത്തില്‍നിന്ന് വര്‍ധിച്ച് മെയ് മാസത്തില്‍ 5.01 ശതമാനമായി ഉയര്‍ന്നു.
വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം ആറ് മാസത്തിനിടെ ആദ്യമായി റിസര്‍വ് ബാങ്കിന്റെ ലക്ഷ്യപരിധി ലംഘിച്ചു. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 12.94 ശതമാനമായും ഉയര്‍ന്നു. ഏപ്രില്‍ മാസത്തിലെ 10.49 ശതമാനത്തില്‍നിന്നാണ് 12.49 ശതമാനമായി ഉയര്‍ന്നത്. അസംസ്കൃത എണ്ണ, നിര്‍മാണ വസ്തുക്കള്‍, മിനറല്‍ ഓയില്‍സ് എന്നിവയുടെ വിലക്കയറ്റമാണ് മൊത്തവില പണപ്പെരുപ്പം ഉയരാന്‍ കാരണം. തുടര്‍ച്ചയായ അഞ്ചാം മാസമാണ് മൊത്തവില പണപ്പെരുപ്പം ഉയരുന്നത്.
മെയ് മാസത്തിലെ ഭക്ഷ്യ-പാനീയങ്ങളിലെ പണപ്പെരുപ്പം 5.24 ശതമാനമാണ്. ഭക്ഷ്യ എണ്ണയിലെയും ഫാറ്റുകളിലെയും പണപ്പെരുപ്പം ഏപ്രിലിലെ 25.91 ശതമാനത്തില്‍നിന്ന് 30.84 ശതമാനമായി ഉയര്‍ന്നു. അതേസമയം പണപ്പെരുപ്പം ത്വരിതപ്പെടുത്തുന്നത് സാമ്പത്തിക വീണ്ടെടുക്കലിനിടയില്‍ വില കുറയ്ക്കാന്‍ സെന്‍ട്രല്‍ ബാങ്കിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തും. നേരത്തെ, റോയിട്ടേഴ്സ് സര്‍വേയില്‍ ചില്ലറ പണപ്പെരുപ്പം 5.30 ശതമാനമാകുമെന്നായിരുന്നു വിദഗ്ധര്‍ പ്രവചിച്ചിരുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍