സര്‍ക്കാര്‍ സെക്യൂരിറ്റികളിലും കടപ്പത്രങ്ങളിലും ഇനി നേരിട്ട് നിക്ഷേപിക്കാം; പ്രഖ്യാപനവുമായി ആര്‍ബിഐ
സര്‍ക്കാര്‍ സെക്യൂരിറ്റികളിലും കടപ്പത്രങ്ങളിലും ഇനി ചെറുകിട നിക്ഷേപകര്‍ക്കും നേരിട്ട് നിക്ഷേപിക്കാം. അതിനുള്ള സൗകര്യം ഉടനെ ഒരുക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഉടനെ പുറത്തിറക്കും. നിക്ഷേപിക്കാനുള്ള പ്ലാറ്റ്ഫോം 'റീട്ടെയില്‍ ഡയറക്ട്' എന്നപേരിലാകും അറിയപ്പെടുക.
പ്രൈമറി, സെക്കന്‍ഡറി വിപണികള്‍വഴി നിക്ഷേപിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. അതായത് കമ്പനി കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നതുപോലെ ഇഷ്യു സമയത്തും അതിനുപുറമെ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍വഴിയും ഇടപാട് നടത്താം.
ഇതോടെ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ വ്യക്തികള്‍ക്കും നിക്ഷേപിക്കാനുള്ള സൗകര്യം നല്കുന്ന രാജ്യങ്ങളുട ഗണത്തില്‍ ഇന്ത്യയുംചേരുകയാണെന്ന് ആര്‍ബിഐ മേധാവി പറഞ്ഞു. വായ്പാവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശക്തികാന്ത ദാസ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍