പെന്‍ഷന്‍കാര്‍ക്ക് സുവര്‍ണകാലം; പരിഷ്കരിച്ച പെന്ഷന് തുക ഏപ്രില്‍ 1 മുതല്‍
തിരുവനന്തപുരം: പെന്‍ഷന്‍കാര്‍ക്ക് ഇനി സുവര്‍ണകാലമാണ്. കൈനിറയെ കിട്ടുമെന്ന് പ്രതീക്ഷിക്കാം. മുന്‍കാല പ്രാബല്യത്തോടെ പെന്ഷന് അനുവദിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭയുടെ തീരുമാനം. കുറഞ്ഞ അടിസ്ഥാന പെന്ഷന് 11500 രൂപയാണ്. കൂടിയത് 83400 രൂപയും. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ പരിഷ്കരിച്ച പെന്ഷന് തുകയാകും കൈയ്യില്‍ കിട്ടുക. 2019 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യം മന്ത്രിസഭ അനുവദിച്ചത് നേട്ടമാണ്. വലിയൊരു തുക പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുമെന്ന് ചുരുക്കം. പാര്‍ട്ട് ടൈം പെന്‍ഷന്‍കാര്‍ക്കും പരിഷ്കരണത്തിന്റെ ആനുകൂല്യം കിട്ടും. കൂടിയ പെന്ഷന് കിട്ടുക 30 വര്‍ഷം സര്‍ക്കാര്‍ സേവനം അനുഷ്ടിച്ചവര്ക്കാണ്. 10 വര്‍ഷം സേവനമുള്ളവര്‍ക്ക് കുറഞ്ഞ പെന്‍ഷനും കിട്ടും. കുറഞ്ഞ കുടുംബ പെന്ഷന് 11500 രൂപയാണ്. കൂടിയത് 50040 രൂപയും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന കമ്മീഷന് റിപ്പോര്‍ട്ട് മന്ത്രിസഭ നേരത്തെ അംഗീകരിച്ചിരുന്നു. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുകയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ശമ്പളമാകും കൈയ്യില്‍ കിട്ടുക. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ ഉയര്‍ന്ന ശമ്പളം നല്കുന്ന തീരുമാനം എടുക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ നടപടികള്‍ വേഗത്തില്‍ തീര്‍ക്കുകയാണ് സര്‍ക്കാര്‍. പുതിയ പരിഷ്കരണം നടപ്പാക്കിയാല്‍ കുറഞ്ഞ ശമ്പളം 23000 രൂപയും കൂടിയത് 166000 രൂപയുമാകും. 2019 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യവും പരിഷ്കരണത്തിനുണ്ട്. നിലവില്‍ കുറഞ്ഞ ശമ്പളം 16500 രൂപയാണ്.
നിലവില്‍ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കൊറോണ കാരണം വരുമാന മാര്‍ഗങ്ങള്‍ എല്ലാം അടഞ്ഞുകിടക്കുന്നു. നികുതി പിരിവ് പഴയപടിയാകുന്നതിന് ഇനിയും സമയമെടുക്കും. പല പദ്ധതികളും പൂര്‍ത്തീകരിക്കാന്‍ സാമ്പത്തിക പ്രതിസന്ധി വലിയ തടസമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനിടെ ശമ്പള പരിഷ്കരണം നടപ്പാക്കുക കൂടി ചെയ്യുമ്പോള്‍ അധിക ബാധ്യതയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉയര്‍ന്ന സംഖ്യ നീക്കിവെക്കേണ്ടി വരുന്ന സംസ്ഥാനം കൂടിയാണ് കേരളം. എങ്കിലും ജീവിത ചെലവ് വര്‍ധിച്ച സാഹചര്യം പരിഗണിച്ചാണ് സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും ഉയര്‍ത്തുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍