News

ഉയരങ്ങള്‍ കീഴടക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ്; കമ്പനിയുടെ വിപണി മൂലധനം 10 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

ന്യൂഡല്‍ഹി:  രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) റെക്കോര്‍ഡ് നേട്ടം കൊയ്താണ് ഇപ്പോള്‍  മുന്നേറുന്നത്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ കമ്പനിയുടെ വിപണി മൂലധനം 10 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ വിപണി മൂലധനത്തില്‍ റെക്കോര്‍ഡ് നേട്ടം കൊയ്് മുന്നേറുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറി.  ഇന്ന് വ്യാപാരം തുടങ്ങി 10.10 മണിക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 0.61 ശതമാനം ഉയര്‍ന്ന് 1,579 രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.  

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയിലെ ഉയര്‍ച്ചയില്‍ മുഖ്യപങ്ക് വഹിക്കാന്‍ കാരണം റിലയന്‍സ് ജിയോയുടെ കുതിച്ചുചാട്ടമാണ്. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികളില്‍ നിന്ന് ഉപഭോക്താക്കള്‍ കൊഴിഞ്ഞുപോകുമെന്നും ഇതിന്റെ ഫലമായി റിലയന്‍സ് ജിയോയിലേക്ക് ഉപഭോക്താക്കള്‍ ഒഴുകിയെത്തുമെന്ന പ്രചരണമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനത്തില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ കാരണം.  കൂടാതെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ബീസിനസ് പരിഷ്‌കരണങ്ങളും കമ്പനിയുടെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്.  കഴിഞ്ഞ ആഴ്ച്ച  തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനത്തിലും വന്‍കുതിച്ചുചാട്ടം രേഖപ്പെടുത്തിയിരുന്നു. ഏകദേശം 9.5 ലക്ഷം കോടി രൂപയായിരുന്നു വിപണി മൂലധനത്തില്‍ അന്ന് രേഖപ്പെടുത്തിയത്.  

നിലവില്‍ വിപണി മൂലധനത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന  കമ്പനി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസാണ്. ടിസിഎസിന്റെ വിപണി മൂലധനം ഏകദേശം 7.81 ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകൡലൂടെ വ്യക്തമാക്കുന്നത്. റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസിന്റെ വിപണി മൂലധനത്തില്‍ റെക്കോര്‍ഡ് നേട്ടമുണ്ടാകാന്‍ കാരണം കമ്പനി നടപ്പിലാക്കുന്ന വിവിധ പരിഷ്‌കരണങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. 

അടുത്ത 24 മാസത്തിനുള്ളില്‍ കമ്പനിയുടെ വിപണി മൂല്യം 200 ബില്യണ്‍ ഡോളറിലേക്കെത്തുമെന്നാണ് വിലയിരുത്തല്‍. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലയ്ഞ്ച് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയാകും റിലയന്‍സ് ഇന്‍ഡസ്ട്രീസെന്നാണ ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്.  കമ്പനിയുടെ മൂല്യം 14.27 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് നിലവില്‍ വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ 122 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ വിപണി മൂല്യമായി കണക്കാക്കിയിട്ടുള്ളത്.  ഓഹരി വില 1600 രൂപയിലേക്കെ്ത്തുമെന്നാണ് വിലയിരുത്തല്‍. 

മൊബൈല്‍ പോയിന്റ് ഒഫ് സെയില്‍ (എം.പി.ഒ.എസ്) ആശയവുമായി അസംഘടിത മേഖലയിലെ കിരാന സ്റ്റോറുകളെ ബന്ധിപ്പിച്ച് തുടക്കമിടുന്ന ഇ-കൊമേഴ്‌സ് സംരംഭം, മൈക്രോസോഫ്റ്റുമായി ചേര്‍ന്നുള്ള എസ്.എം.ഇ സംരംഭം, ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ്, ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗ് തുടങ്ങിയ സംരംഭങ്ങളെല്ലാം റിലയന്‍സിന്റെ മൂല്യവും പ്രവര്‍ത്തനവും ശക്തിപ്പെടുമെന്നാണ് അഭിപ്രായം. രാജ്യത്തെ ഏറ്റവും വലിയ ടെികോം കമ്പനിയായ റിലയന്‍സ ജിയോ, പെട്രോ കെമിക്കല്‍ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളെല്ലാം നിലവില്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കിയാണ് മുന്നേറുന്നത്.  

Author

Related Articles