ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏറ്റെടുക്കല്‍: ലോങ് സ്റ്റോപ്പ് ഡേറ്റ് നീട്ടി റിലയന്‍സ്
മുംബൈ: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍, ഹോള്‍സെയില്‍ ബിസിനസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ലോങ് സ്റ്റോപ്പ് ഡേറ്റ് നീട്ടി റിലയന്‍സ്. ഓഹരി കൈമാറ്റം സംബന്ധിച്ച എല്ലാ നിബന്ധനകളും പരസ്പരം അംഗീകരിക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്ന കാലാവധിയുടെ അവസാന ദിനമാണ് ലോങ് സ്റ്റോപ്പ് ഡേറ്റ്. ആമസോണുമായി ബന്ധപ്പെട്ട നിയമ യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ കാലാവധി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയില്‍ വെഞ്ചേഴ്സ് നീട്ടിയിരിക്കുന്നത്.
2021 മാര്‍ച്ച് 31 എന്ന് നിശ്ചയിച്ചിരിക്കുന്ന തീയതി സെപ്റ്റംബര്‍ 30 ലേക്ക് നീട്ടിയിരിക്കുന്നത്. 24,713 കോടി രൂപ മൂല്യമുളളതാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് -റിലയന്‍സ് ഓഹരി വില്‍പ്പന ഇടപാട്. 2020 ഓഗസ്റ്റ് 29 നാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ്- റിലയന്‍സ് ഇടപാട് പ്രഖ്യാപിക്കുന്നത്. ഇതിനെതുടര്‍ന്ന് യുഎസ് ഇ- കൊമേഴ്സ് ഭീമനായ ആമസോണ്‍ നിയമപോരാട്ടം ആരംഭിച്ചു. മുന്‍ നിശ്ചയിച്ച കരാറിന്റെ ലംഘനം ആരോപിച്ചാണ് ആമസോണ്‍ നിയമപോരാട്ടം തുടങ്ങിയത്.
യുഎസ് റീട്ടെയില്‍ കമ്പനി 2019 ഓഗസ്റ്റ് മാസം ഫ്യുച്ചര്‍ കൂപ്പണ്‍സില്‍ നിക്ഷേപം നടത്തിയിരുന്നു. മൂന്ന് മുതല്‍ 10 വര്‍ഷത്തിനുളളില്‍ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ഓഹരികള്‍ വാങ്ങാം എന്ന ധാരണയോടെയായിരുന്നു ഈ നിക്ഷേപം. എന്നാല്‍, ഫ്യൂച്ചര്‍ ഗ്രൂപ്പ് പിന്നീട് ഇതില്‍ നിന്ന് പിന്മാറുകയും റിലയന്‍സുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. ഈ ഓഹരി ഇടപാട് കരാര്‍ മുന്‍ കരാറിന്റെ ലംഘനമാണെന്നാണ് ആമസോണിന്റെ വാദം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍