ദീപാവലിയ്ക്ക് പുത്തന്‍ ചുവടുവെപ്പിനൊരുങ്ങി മുകേഷ് അംബാനി; വ്യാപാരികളേയും നിര്‍മ്മാതാക്കളേയും സാങ്കേതികവിദ്യ വഴി കോര്‍ത്തിണക്കാന്‍ റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ്
മുംബൈ: ദീപാവലിയ്ക്ക് പുതിയ ചുവടുവെപ്പിനൊരുങ്ങി റിലയന്‍സ് രാജാവ് മുകേഷ് അംബാനി. റിലയന്‍സ് റീട്ടെയിലിലൂടെ പുതിയ സംരംഭത്തിനുള്ള ഒരുക്കമാണ് നടക്കുന്നത് എന്ന് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. റിലയന്‍സ് റീട്ടെയില്‍ വഴി നിര്‍മ്മാതാക്കള്‍, വ്യാപാരികള്‍, ഉപഭോക്താക്കള്‍ എന്നിവരെ സാങ്കേതിക വിദ്യയിലൂടെ കോര്‍ത്തിണക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ രണ്ട് വര്‍ഷമായി തങ്ങള്‍ ഇതിനുള്ള തയാറെടുപ്പിലായിരുന്നുവെന്നും നിലവില്‍ സൂപ്പര്‍മാര്‍ക്കറ്റ്, ഓണ്‍ലൈന്‍ സ്റ്റോറുകളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.
ഡിസംബര്‍-ജനുവരി മാസങ്ങളിലായി പുത്തന്‍ ചുവടുവെപ്പ് നടത്തുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു. നിലവില്‍ റിലയന്‍സ് റീട്ടെയില്‍ വഴി സോപ്പ്, ഷാംപൂ തുടങ്ങി മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വില്പന വര്‍ധിപ്പിക്കാനുള്ള നീക്കമാണെന്നും കമ്പനി വ്യക്തമാക്കുന്നു. റിലയന്‍സ് ജിയോ, റിലയന്‍സ് റീട്ടെയില്‍ കമ്പനികള്‍ അടുത്ത അഞ്ചു വര്‍ഷത്തിനകം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് കമ്പനി ചെയര്മാന് മുകേഷ് അംബാനി അടുത്തിടെ അറിയിച്ചിരുന്നു.
രണ്ട് കമ്പനികള്‍ക്കും ആഗോള പങ്കാളികളെ കണ്ടെത്തുമെന്നും വാര്‍ഷിക പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു.'ഈ സാമ്പത്തിക വര്‍ഷം കടരഹിത ലക്ഷ്യം കൈവരിക്കുന്നതോടെ ഉയര്‍ന്ന ലാഭവിഹിതം, ആനുകാലിക ബോണസ് തുടങ്ങി ധാരാളം പ്രതിഫലം ഓഹരി ഉടമകള്‍ക്ക് ഞാന്‍ ഉറപ്പ് നല്കുന്നു; ഒപ്പം നമ്മുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ലാഭവിഹിതവും': അംബാനി അറിയിച്ചു. അടുത്ത 18 മാസത്തിനുള്ളില്‍ കടരഹിത കമ്പനിയാകാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് വളരെ വ്യക്തമായ ഒരു പദ്ധതിയുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍