ഡ്രോണ്‍ വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ പദ്ധതികളുമായി റിലയന്‍സ്
രാജ്യത്തെ വളര്‍ന്നു വരുന്ന ഡ്രോണ്‍ വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ പദ്ധതികളുമായി റിലയന്‍സ്. ഡ്രോണുകളുടെ ഇറക്കുമതിക്ക് കേന്ദ്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് റിലയന്‍സിന്റെ നടപടി. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ രാജ്യത്തെ ഡ്രോണ്‍ വിപണി 5 ബില്യണിന്റേതാവും എന്നാണ് കണക്കുകൂട്ടല്‍.
2020ല്‍ എസ്റ്റീരിയോ എയ്റോസ്പേസിന്റെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കിക്കൊണ്ടാണ് റിലയന്‍സ് ഡ്രോണ്‍ നിര്‍മാണ രംഗത്തേക്ക് പ്രവേശിച്ചത്. ഉപസ്ഥാപനമായ റിലയന്‍സ് സ്ട്രാറ്റജിക്കല്‍ ബിസിനസ് വെഞ്ചേഴ്സ് ലിമിറ്റഡിന് കീഴിലാണ് എസ്റ്റീരിയോ എയ്റോസ്പേസിന്റെ പ്രവര്‍ത്തനം. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രോഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്കീം പ്രയോജനപ്പെടുത്തി നിര്‍മാണം അഞ്ച് മടങ്ങ് ഉയര്‍ത്താനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.
എസ്റ്റീരിയോ എയ്റോസ്പേസിന്റെ ബെംഗളൂരുവിലെ പ്ലാന്റിന്റെ ശേഷി പ്രതിവര്‍ഷം 2,000 എന്നതില്‍ നിന്ന് 10,000 ആയി ഉയര്‍ത്തും. ഡ്രോണുകളോ, ഡ്രോണ്‍ ഘടകങ്ങളോ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 20 ശതനമാം ഇന്‍സെന്റീവാണ് കേന്ദ്രം നല്‍കുന്നത്. ഡ്രോണ്‍ ഉപയോഗിക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതും കമ്പനി പരിഗണിക്കുന്നുണ്ട്.
നിലവില്‍ ഏകദേശം 200 മില്യണ്‍ ഡോളറിന്റേതാണ് രാജ്യത്തെ ഡ്രണ്‍ വിപണി. 2018ല്‍ ഈ മേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുത്ത ശേഷം സൈനിക- കച്ചവട ആവശ്യങ്ങള്‍ക്കുള്ള ഡ്രോണുകളുടെ നിര്‍മാണം 70:30 എന്ന അനുപാതത്തിലാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ അനുപാതം 30:70 എന്ന രീതിയില്‍ തിരിയുമെന്നാണ് അസ്റ്റീരിയ എയ്റോസ്പേസിന്റെ സഹസ്ഥാപകന്‍ നീല്‍ മെഹ്ത്ത പറയുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളല്‍ ആഗോള തലത്തില്‍ ഡ്രോണ്‍ വിപണി 20 ബില്യണ്‍ ഡോളറിന്റേതാകും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍