വന്‍ നിക്ഷേപങ്ങള്‍ക്ക് പിന്നാലെ ഓഹരിയില്‍ വര്‍ധനവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്; മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് 76 ശതമാനം ഉയര്‍ന്നു
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ഓഹരി മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് 76 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ ഓഹരികള്‍ ഇപ്പോള്‍ 10 വലിയ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ ശരാശരി ടാര്‍ഗെറ്റ് വിലയേക്കാള്‍ മുന്നിലാണ്. ഈ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ അടുത്ത മാസങ്ങളില്‍ ആര്‍ഐഎല്‍ സ്റ്റോക്കിന്റെ ടാര്‍ഗറ്റ് വില ഏകദേശം 10 ശതമാനം കുറച്ചിരുന്നു. എന്നാല്‍, അത്തരം പ്രവചനങ്ങളെ എല്ലാം ആര്‍ഐഎല്‍ അട്ടിമറിച്ചിരിക്കുകയാണിപ്പോള്.
2017 ല്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കാന്‍ തുടങ്ങി, തുടര്‍ന്ന് സ്റ്റോക്കുകളില്‍ സമ്മര്‍ദ്ദം വര്‍ധിക്കുമെന്നും തളര്‍ച്ച ഉണ്ടാകുമെന്നും പ്രവചനങ്ങളുണ്ടായി. എന്നാല്‍, എട്ട് മാസത്തിനുള്ളില്‍ സ്റ്റോക്ക് 80% ഉയര്‍ന്നു. പ്രായോഗികമായി പരന്ന ഒരു സ്റ്റോക്കിന് ഇത് വളരെ അസാധാരണമായിരുന്നു.
കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ശുദ്ധീകരണ, പെട്രോകെമിക്കല്‍സ് ബിസിനസുകള്‍ക്ക് കുറഞ്ഞ മൂല്യം കണക്കാക്കിക്കൊണ്ട് മാതൃ കമ്പനിയായ ആര്‍ഐഎല്ലിന്റെ ടാര്‍ഗറ്റ് വില കുറയ്ക്കുമ്പോള്‍, മറുഭാ?ഗത്ത് ജിയോയുടെ ധനസമാഹരണ സ്റ്റോക്കിലുള്ള താല്‍പ്പര്യം വീണ്ടും ജ്വലിപ്പിച്ചു. ആര്‍ഐഎല്‍ വന്‍ നേട്ടവും കൊയ്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍