News

റിലയന്‍സിന്റെ ഓഹരി വിലയില്‍ 5 ശതമാനം ഇടിവ്; ഓഹരി വില 2000 രൂപയ്ക്കു താഴെ മാത്രം

നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ പ്രവര്‍ത്തനഫലം പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതിനെതുടര്‍ന്ന് റിലയന്‍സിന്റെ ഓഹരി വില 5 ശതമാനം ഇടിഞ്ഞ് 2000 രൂപയ്ക്കു താഴെപ്പോയി. ബിഎസ്ഇയില്‍ ഓഹരി വില അഞ്ചുശതമാത്തോളം ഇടിഞ്ഞ് 1,952.50 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞ മെയ്ക്കുശേഷം ഒരൊറ്റ ദിവസം കൊണ്ട് ഇത്രയും വിലയിടിയുന്നത് ഇതാദ്യമായാണ്.  

ഒരു വര്‍ഷത്തിനിടെ 35.24 ശതമാനം ഉയര്‍ന്ന ഓഹരി വിലയില്‍ ഒരുമാസം കൊണ്ട് 11.44 ശതമാനമണ് ഇടിവുണ്ടായത്. വിപണി മൂല്യമാകട്ടെ 13.36 ലക്ഷത്തിലേയ്ക്ക് താഴുകയും ചെയ്തു. സെപ്റ്റംബര്‍ പാദത്തിലെ കമ്പനിയുടെ അറ്റാദായത്തില്‍ 15 ശതമാനം ഇടിവാണുണ്ടായത്. ലാഭം 9,567 കോടിയായി കുറഞ്ഞു.

മൂന്‍വര്‍ഷം ഇതേകാലയളവില്‍ 11,262 കോടി രൂപയായിരുന്നു അറ്റാദായം. പട്രോ കെമിക്കല്‍, എണ്ണശുദ്ധീകരണമേഖലകളിലുണ്ടായ തളര്‍ച്ചയാണ് അറ്റാദായത്തെ ബാധിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ എക്കാലത്തെയും താഴ്ന്ന നലവാരത്തിലെത്തിയ ഓഹരി വില, വിദേശ നിക്ഷേപം വന്‍തോതിലെത്തിയതോടെയാണ് കുതിക്കാന്‍ തുടങ്ങിയത്.

Author

Related Articles