News

ഫ്യൂച്ചര്‍ ഗ്രൂപ്പിന് ആശ്വാസമായി റിലയന്‍സിന്റെ തീരുമാനം; ട്രിബ്യൂണല്‍ വിധി മാര്‍ച്ച് 15ന്

മുംബൈ: കടുത്ത പ്രതിസന്ധി നേരിടുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പിന് ആശ്വാസമായി റിലയന്‍സിന്റെ തീരുമാനം. ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനുള്ള കരാറിന്റെ കാലാവധി ആറുമാസം കൂടി നീട്ടാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 24,713 കോടി രൂപയ്ക്ക് ഫ്യൂച്ചര്‍ റീട്ടെയിലിനെ ഏറ്റെടുക്കാനുള്ള തീരുമാനം കമ്പനി നിയമ ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. ചൊവാഴ്ച ഹര്‍ജി പരിഗണിച്ച ട്രിബ്യൂണല്‍ വിധി പറയാന്‍ കേസ് മാര്‍ച്ച് 15ലേയ്ക്കുമാറ്റി.

ബിഗ് ബസാര്‍ ഉള്‍പ്പടെയുള്ള സ്റ്റോറുകളുടെ ചില മെട്രോ നഗരങ്ങളിലെ വാടകക്കരാറുകള്‍ ഇതിനകം ഫ്യൂച്ചര്‍ ഗ്രൂപ്പില്‍നിന്ന് റിലയന്‍സിലേയ്ക്ക് മാറ്റിയിട്ടുണ്ട്. 2020 ഓഗസ്റ്റ് 29നാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ചില ബിസിനസുകള്‍ 24,713 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ റിലയന്‍സ് തീരുമാനിച്ചത്. ഇതിനെതിരെ സിങ്കപൂരിലെ ആര്‍ബിട്രേഷന്‍ കോടതിയില്‍നിന്ന് ആമസോണ്‍ അനുകൂല വിധിനേടിയതോടെ ഇടപാട് പ്രതിസന്ധിയിലായി.

Author

Related Articles