റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനത്തില്‍ വന്‍ ഇടിവ്; കമ്പനിയുടെ വിപണി മൂലധനം 6.97 ലക്ഷമായി ചുരുങ്ങി; ടിസിഎസിന്റെ വിപണി മൂലധനം 7.31 ലക്ഷം കോടി രൂപയും
കൊറോണ വൈറസിന്റെ ആഘാതം ഇന്ത്യന്‍ കമ്പനികളുടെ നിലനില്ുപ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്. ഓഹരി വപണിയടക്കം ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. വ്യാപാരത്തിലെ ആദ്യ ദിനമായ ഇന്ന് റിലയന്‍സിന്റെ ഓഹരി വില.ില് 13 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ക്രൂഡ് ഓയില്‍ വലിയില്‍ 25 ശതമാനം ഇടിവ് വന്നതാണ് റിലയന്‍സസ് ഇന്‍ഡസ്ട്രീസിന്റെ ഓാഹരി വില കൂപ്പുകുത്തിയത്. ഇതോടെ കമ്പനിയുടെ ഓഹരി വില 1,105 രൂപയാണ് രേഖപ്പെടുത്തിയത്.
2008 ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണ് കമ്പനിയുടെ ഓഹരികളില്‍ രേഖപ്പെടുത്തുന്നത്. ആര്‍ഐഎല്ലിന്റെ വിപണി മൂലധനം ടിസിഎസിനേക്കാള്‍ 6.97 ലക്ഷം കോടി രൂപയായി കുറഞ്ഞു. 7.31 ലക്ഷം കോടി രൂപയാണ് ടിസിഎസിന്റെ വിപണി മൂല്യം. കമ്പനിയുടെ ഓഹരി ഉടമകള്‍ക്ക് ഒരു ദിവസം 1.08 ലക്ഷം കോടി രൂപ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കോവഡ്-19 ആഗോളതലത്തില്‍ പടര്‍ന്നതോടെ ക്രൂഡ് ഓയില്‍ വിലയില്‍ 29 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. കൊറോണ വൈറസ് എണ്ണ വിപണിയുടെ നടുവൊടിച്ചുവെന്ന് പറയാം. വിപണിയിലെ ആവശ്യകതയിലുള്ള കുറവ്, യാത്രാ വിലക്കുകള്‍ ശക്തമാക്കിയതും മൂലം സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില വെട്ടിക്കുറച്ചു. റഷ്യയുമായി വിലയുദ്ധത്തിലേര്‍പ്പെട്ടുക്കൊണ്ടാണ് സൗദി ക്രൂഡ് ഓയില്‍ വില കുറച്ചത്. 1991-ലെ ഗള്‍ഫ് യുദ്ധ ഘട്ടത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.
ക്രൂഡ് ഓയില്‍ വില ബാരലിന് 14.25 ഡോളര്‍ ഇടിഞ്ഞ് 31.02 ഡോളറിലേക്കെത്തി. 31.5 ശതമാനം വിലയിടിവാണ് ഉണ്ടായിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. ലോകത്തിലെ രണ്ടാമത്തെ എണ്ണ ഉത്പാദക രാജ്യമാണ് റഷ്യ.
കൊറോണ വൈറസ് ആഗോള വ്യാപകമായി പടരുന്ന പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ വില വെട്ടിക്കുറക്കാനുള്ള നടപടിയെ ഒപെക് രാജ്യങ്ങള്‍ പിന്തുണച്ചു. ഒപെകും റഷ്യയും തമ്മിലുള്ള നിലവിലെ വിതരണ കരാര്‍ മാര്‍ച്ച് അവസാനത്തോടെ കഴിയും. ഇതിന് ശേഷം ഏപ്രിലില്‍ പ്രതിദിനം 10 ദശലക്ഷം ബാരല്‍ (ബിപിഡി) ക്രൂഡ് ഉത്പാദനം ഉയര്‍ത്താനാണ് സൗദി അറേബ്യ പദ്ധതിയിടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍