ക്രിസ്റ്റിയാനോ റോണാള്‍ഡോ കൊക്കോകോളയ്ക്ക് നല്‍കിയത് എട്ടിന്റെ പണി; കമ്പനിയ്ക്ക് ഉണ്ടായത് 4 ബില്യണ്‍ ഡോളറിന്റെ നഷ്ടം
ക്രിസ്റ്റിയാനോ റോണാള്‍ഡോയുടെ ചെറിയൊരു പ്രവൃത്തി കൊണ്ട് കൊക്കോകോള കമ്പനിയ്ക്ക് ഉണ്ടായത് 4 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനായി എത്തിയ റൊണാള്‍ഡോ അവിടെയുണ്ടായിരുന്ന രണ്ട് സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും എടുത്തു മാറ്റുന്ന ദൃശ്യമാണ് നവമാധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. അവയ്ക്ക് പകരം ഒരു ബോട്ടില്‍ വെള്ളം എടുത്തു വച്ച റൊണാള്‍ഡോ ക്യാമറകള്‍ക്ക് നേരെ അത് ഉയര്‍ത്തിക്കാട്ടി വെള്ളമെന്ന് പറയുകയും ചെയ്യുന്നുണ്ട്.
റൊണാള്‍ഡോയുടെ ഈ ചെറിയൊരു പ്രവൃത്തി കൊക്കോ കോള കമ്പനിയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ബില്യണ്‍ ഡോളറുകളുടെ നഷ്ടമാണ് ലോകമെമ്പാടും ആരാധകരുള്ള പോര്‍ച്ചുഗീസിന്റെ ഈ അഭിമാന താരം കൊക്കോകോള പാനീയങ്ങള്‍ മാറ്റി വയ്ക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതു വഴി കമ്പനിയ്ക്ക് സംഭവിച്ചത്. ഓഹരി വിപണിയില്‍ കമ്പനിയുടെ മൂല്യം 1.6 ശതമാനമാണ് ഇടിഞ്ഞത്.
242 ബില്യണ്‍ ഡോളറില്‍ നിന്നും 238 ബില്യണ്‍ ഡോളറായി താഴ്ന്നു. ഓഹരി വിപണി ആരംഭിക്കുമ്പോള്‍ 56.10 ഡോളറിനടുത്തായിരുന്ന കൊക്കോകോളാ ഓഹരികളുടെ മൂല്യം. 30 മിനുട്ടിന് ശേഷം റൊണാള്‍ഡോ പത്ര സമ്മേളനത്തില്‍ പങ്കെടുത്ത് കഴിഞ്ഞപ്പോഴേക്കും 55.22 ഡോളറായി ഓഹരി മൂല്യം ഇടിഞ്ഞു. എന്നാല്‍ ലോകത്തെ പ്രമുഖ കമ്പനികളിലൊന്നായ കൊക്കോകോള ഇതുവരെയും റൊണാള്‍ഡോയുടെ പ്രവൃത്തിയോട് പ്രതികരിച്ചിട്ടില്ല.
ആരോഗ്യത്തിന് ഹാനികരമായ സോഫ്റ്റ് ഡ്രിങ്കുകളോടുള്ള തന്റെ വിയോജിപ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുമ്പും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. 36 വയസ്സകാരനായ റൊണാള്‍ഡോ അതീവ ശ്രദ്ധയോടെയാണ് തന്റെ ശരീരത്തെയും ആരോഗ്യത്തെയും പരിപാലിക്കുന്നത്. ഈ പ്രായത്തിലും കളിക്കളത്തിലെ ആവേശമാകുവാന്‍ അതിലൂടെ അദ്ദേഹത്തിന് സാധിക്കുകയും ചെയ്യുന്നു.
തന്റെ മകനും ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് റൊണാള്‍ഡോയ്ക്ക് ഇഷ്ടമല്ല. മകന് കൊക്കോകോളയും ഫാന്റയും കഴിക്കുമെന്നും അതിന്റെ പേരില്‍ അവനോട് ദേഷ്യപ്പെടുകയും ചെയ്യേണ്ടി വന്നുവെന്ന് റൊണാള്‍ഡോ തന്നെ സമ്മതിക്കുന്നു. അവന് ചിപ്സും ഫ്രൈസുമൊക്കെ കഴിക്കുമ്പോള്‍ ഞാന്‍ അവനോട് വഴക്കിടാറുണ്ട്. അവനറിയാം അതൊന്നും കഴിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്ന് റൊണാള്‍ഡോ പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍