28 പുതിയ ബൈക്കുകള്‍ വിപണിയിലിറക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; 7 വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കും
മുംബൈ: അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 28 പുതിയ ബൈക്കുകള്‍ വിപണിയിലിറക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് തീരുമാനിച്ചു. ഓരോ സാമ്പത്തിക പാദത്തിലും ഓരോന്ന് എന്ന കണക്കില്‍ ബൈക്കുകള്‍ ഇറക്കാനാണ് ആലോചന. അടുത്ത 12 മാസത്തിനുള്ളില്‍ ഇതിനായി തായ്ലന്റില് ഒരു പ്ലാന്റ് തുറക്കും. പിന്നാലെ ബ്രസീലില്‍ നിര്‍മ്മാണ യൂണിറ്റ് തുറക്കാനും കമ്പനി തീരുമാനിച്ചു.
250 സിസി മുതല്‍ 750 സിസി വരെയുള്ള മോഡലുകളാവും പുറത്തിറക്കുക. എത്ര രൂപയാണ് ഇതിനായി നിക്ഷേപിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ആവശ്യമായ ഉല്പാദന ശേഷി നിലവിലുണ്ട്.
ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ നാല് മാസം കൊവിഡ് മൂലം കനത്ത തിരിച്ചടിയാണ് കമ്പനി നേരിട്ടത്. എന്നാല്‍ കൊവിഡിന് മുന്പത്തേക്കാള് മികവുറ്റതായി ഇപ്പോഴത്തെ ബുക്കിങ് നിലവാരം. അന്താരാഷ്ട്ര വിപണിയില്‍ കമ്പനി മികച്ച നേട്ടമുണ്ടാക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍