News

കൊറോണയില്‍ അടി പതറി ബുള്ളറ്റും; റോയല്‍ എന്‍ഫീല്‍ഡ് ഒരു ഡസനോളം പ്രാദേശിക ഓഫീസുകള്‍ അടച്ചുപൂട്ടുന്നു

മുംബൈ: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടയില്‍, ചെലവ് ചുരുക്കലിന്റെ ഭാഗമായി, ജനപ്രിയ ബുള്ളറ്റ്, ക്ലാസിക് മോട്ടോര്‍സൈക്കിളുകളുടെ നിര്‍മ്മാതാവായ റോയല്‍ എന്‍ഫീല്‍ഡ് ഒരു ഡസനോളം പ്രാദേശിക ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. ജീവനക്കാര്‍ക്ക് നല്‍കിയ ആഭ്യന്തര സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.

ഗുഡ്ഗാവ്, ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ജാര്‍ഖണ്ഡ്, ഹൈദരാബാദ്, ഭുവനേശ്വര്‍ എന്നിവിടങ്ങളിലെ ഓഫീസുകള്‍ ഉടന്‍ തന്നെ അടച്ചുപൂട്ടുന്നതാണ്. ലോക്ക്-ഇന്‍ കാലയളവ് ഒരു വര്‍ഷത്തിനപ്പുറമുള്ള അവശേഷിക്കുന്ന റീജിയണല്‍ ഓഫീസുകള്‍ക്കായി  ചര്‍ച്ചകള്‍ അഡ്മിന്‍ ടീം ആരംഭിച്ചു. എന്നാല്‍ ഈ പ്രദേശങ്ങളിലെ വില്‍പ്പന, സേവന ജോലിക്കാര്‍  വീട്ടില്‍ നിന്ന് ജോലി ചെയുന്ന അടിസ്ഥാനത്തില്‍ തുടരുമെന്ന് സര്‍ക്കുലര്‍ കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ (സിസിഒ) ലളിത് മാലിക് മാര്‍ച്ച് പാദ ഫലത്തിന് ശേഷം വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

Author

Related Articles