മിനിമം പെന്ഷന് തുക 1000 രൂപയില്‍ നിന്ന് 2,000 രൂപയായി ഉയര്‍ത്തിയേക്കും
ന്യൂഡല്‍ഹി: നിലവിലുള്ള മിനിമം പെന്ഷന് തുക അപര്യാപ്തമാണെന്ന് എംപ്ലോയ്മന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് എല്ലാ പെന്ഷന് സ്കീമുകളും പരിശോധിക്കണമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഏറ്റവും കുറഞ്ഞ പ്രതിമാസ പെന്ഷന് തുക ഉയര്‍ത്തണമെന്നാണ് നിര്‍ദേശം. നിലവിലെ മിനിമം പെന്ഷന് തുക 1000 രൂപയാണ്. ഇത് 2,000 രൂപയായി ഉയര്‍ത്താന്‍ ആണ് നിര്‍ദേശം.
തൊഴില്‍ മന്ത്രാലയം ഇത് അംഗീകരിച്ചേക്കും എന്നാണ് സൂചന. 1995-ലെ എംപ്ലോയീസ് പെന്ഷന് സ്കീം പ്രകാരമുള്ള മിനിമം പെന്ഷന് തുക അപര്യാപ്തമാണെന്നാണ് വാദം. പ്രതിമാസം നല്കുന്ന കുറഞ്ഞ പെന്‍ഷനായ 1000 രൂപ വിതരണം ചെയ്യാന്‍ ഇപിഎഫ്ഒയ്ക്ക് പ്രതിവര്‍ഷം ചെലവാകുന്നത് 1,000 കോടി രൂപയാണ്.
ഇതിന് കേന്ദ്രം നല്കുന്ന സംഭാവന 750 കോടി രൂപയാണ്. ഏകദേശം 32 ലക്ഷം പെന്‍ഷന്‍കാര്‍ മിനിമം പെന്ഷന് പദ്ധതിയുടെ പ്രയോജനം നേടുന്നു. എട്ട് വര്‍ഷം മുമ്പ് നിശ്ചയിച്ച പ്രതിമാസം 1,000 രൂപ പെന്ഷന് ഇപ്പോള്‍ തീര്‍ത്തും അപര്യാപ്തമാണെന്ന് തോന്നുന്ന സാഹചര്യത്തില്‍ തുക പുതുക്കി നിശ്ചയിക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് നടപടി വേണമെന്നാണ് ആവശ്യം.
പെന്ഷന് തുക ഉയര്‍ത്തണമെന്ന ആവശ്യവുമായി തൊഴിലാളികളും രംഗത്തുണ്ട്. 1995ലെ എംപ്ലോയീസ് പെന്ഷന് സ്കീം വിലയിരുത്തുന്നതിനായി 2018ല്‍ തൊഴില്‍ മന്ത്രാലയം ഒരു ഉന്നതതല നിരീക്ഷണ സമിതിക്ക് രൂപം നല്‍കിയിരുന്നു. പെന്‍ഷന്‍കാര്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ പ്രതിമാസ പെന്ഷന് പ്രതിമാസം 2,000 രൂപയാക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, മിനിമം പെന്ഷന് പ്രതിമാസം 1,000 രൂപയില്‍ കൂടുതലായി വര്‍ദ്ധിപ്പിക്കുന്നതിന് ധനമന്ത്രാലയം അനുമതി നല്കിയിട്ടില്ലായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍