News

ആര്‍എസ്എസും കേന്ദ്രസര്‍ക്കാറും കൊമ്പുകോര്‍ക്കുന്നു; ഇന്ത്യയില്‍ 5ജി പരീക്ഷണങ്ങള്‍ നടത്താന്‍ വാവെയ്ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം തെറ്റെന്ന് സംഘ്പരിവാര്‍; മോദിയില്‍ ആര്‍എസ്എസിന് വിശ്വാസം നഷ്ടപ്പെടുന്നുവോ?

ന്യൂഡല്‍ഹി: ആര്‍എസ്എസും കേന്ദ്രസര്‍ക്കാറും തമ്മില്‍ പരസ്പരം കൊമ്പുകോര്‍ത്തേക്കും. ചൈനീസ് ടെക് ഭീമനമായ വാവെയ്ക്ക് 5ജി പരീക്ഷണങ്ങള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ ആര്‍എസ്എസിന്റെ പോഷക സംഘടനയായ സ്വദേശി ജാഗരന്‍ മഞ്ച് ശക്തമായ എതിര്‍പ്പുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ 5ജി പരീക്ഷകള്‍ നടത്താന്‍ വാവെയ്ക്ക് അനുമതി നല്‍കാന്‍ പാടില്ലെന്നാണ് സംഘ്പരിവാര്‍ അനുകൂല സംഘടനായ എസ്‌ജെഎം വ്യക്തമാക്കുന്നത്.  ടെലകോം മന്ത്രാലയത്തിന്റെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച്  എസ്‌ജെഎം പ്രധാമന്ത്രിക്ക് കത്തയക്കുകയും ചെയ്തുവെന്നാണ് വിവരം. 

5ജി പ്രവര്‍ത്തനങ്ങളില്‍ വാവയെ പങ്കാളിക്കിയാല്‍ ദേശ സുരക്ഷയെ തന്നെ ഗുരുതരമായി ബാധിക്കുമെന്നും, ഉടന്‍ തന്നെ തീരുമാനം പിന്‍വലിക്കണമെന്നാണ് സംഘ്പരിവാര്‍ സംഘടനകള്‍ ഒന്നടങ്കം പറയുന്നത്.  ഇന്ത്യയുടെ വിവരങ്ങള്‍ ചോര്‍ത്തി ചൈനീസ് ഭരണകൂടത്തിന് വേണ്ടി കമ്പനി ചാരപ്രവര്‍ത്തനം നടത്തുമെന്നാണ് ആര്‍എസ്എസ് സാമ്പത്തിക വിഭാഗം സംഘടന പറയുന്നത്.  ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന സാങ്കേതിക  ഉപകരണങ്ങൡലൂടെ കമ്പനി വിവരങ്ങള്‍ ചോര്‍ത്തുമെന്നണ് പറയുന്നത്. ഇന്റര്‍നെറ്റ് ഹാക്കിങിലൂടെ രജ്യ സുരകഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചൈനീസ് ടെക് കമ്പനികള്‍ മോഷ്ടിക്കുന്നുണ്ടെന്നും,  നിരവധി രാജ്യങ്ങള്‍ അത്തരമൊരു സംശയത്തിലാണന്നും എസ്എംജെ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.  

ഇന്ത്യക്ക് 5ജി സംവിധാന നടപ്പിലാക്കാനുള്ള ശേഷിയില്ലെന്ന ചില കോണുകളില്‍ നിന്നുള്ള വിമര്‍ശനത്തെയും സംഘ്പരിവാര്‍ അനുകൂല സംഘടന എതിര്‍്ത്തു. വാവെയ്ക്ക് 5ജി ടെക്‌നോളജി രംഗത്ത് മുന്നേറ്റം നടത്താന്‍ 75 ബില്യണ്‍ ഡോളറിന്റെ വായ്പാ സഹായം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  അടുത്ത കാലം വരെ മോദിസര്‍ക്കാറിന്റെ നയങ്ങളെ എതിര്‍ത്ത സംഘ്പരിവാര്‍ സംഘനയാണ് എസജെഎം.  

Author

Related Articles