ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി എന്നിവ വഴി പണം കൈമാറാന്‍ ബാങ്കിതര സ്ഥാപനങ്ങള്‍ക്കും ആര്‍ബിഐ അനുമതി
റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്), നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) എന്നിവ വഴി പണം കൈമാറാന്‍ ബാങ്കിതര ഫിന്‍ടെക് സ്ഥാപനങ്ങള്‍ക്കും ആര്‍ബിഐ അനുമതി നല്കി. വായ്പാവലോകന യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ ബാങ്കുകള്‍ക്കുമാത്രമാണ് ഇതിന് കഴിഞ്ഞിരുന്നത്. ഇതോടെ പേ ടിഎം, ഫോണ്‍ പേ പോലുള്ള വാലറ്റുകള്‍ക്കും ഈ സംവിധാനമുപയോഗിച്ച് ബാങ്കുകളിലേയ്ക്കോ മറ്റുവാലറ്റുകളിലേയ്ക്കോ യിപിഐ സംവിധാനമില്ലാതെ തന്നെ പണം കൈമാറാന്‍ കഴിയും.
പ്രീ പെയ്ഡ് കാര്‍ഡ്, എടിഎം ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. ഒരു ഡിജിറ്റല്‍ വാലറ്റില്‍ നിന്ന് മറ്റൊരു വാലറ്റിലേയ്ക്ക് പണം കൈമാറാനും ഇതോടെ കഴിയും. പേയ്മെന്റ് ബാങ്കുകളിലുള്ള അക്കൗണ്ടുകളിലെ ബാലന്‍സ് പരിധി രണ്ടുലക്ഷമായും ആര്‍ബിഐ ഉയര്‍ത്തി. നേരത്തെ ഇത് ഒരു ലക്ഷം രൂപയായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍