News

ആര്‍ടിജിഎസ് വഴി 365 ദിവസം 24 മണിക്കൂറും തത്സമയ പണമിടപാട് നടത്താം; ഡിസംബര്‍ മുതല്‍ സൗകര്യം ലഭ്യമാകും

ആര്‍ടിജിഎസ് വഴി ഡിസംബര്‍ മുതല്‍ 365 ദിവസം 24 മണിക്കൂറും തത്സമയ പണമിടപാട് നടത്താം. പ്രവൃത്തിദിനങ്ങളില്‍ രാവിലെ ഏഴിനും വൈകീട്ട് ആറിനും ഇടിയിലുള്ള സമയത്താണ് നിലവില്‍ ഈ സംവിധാനമുപയോഗിച്ച് പണമിടപാട് നടത്താന്‍ കഴിയുക. അവധി ദിവസങ്ങളിലാണെങ്കില്‍ ഈ സൗകര്യമില്ലായിരുന്നു.

എന്‍.ഇ.എഫ്.ടിവഴി 24 മണിക്കൂറും പണമിടപാടിന് സൗകര്യം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ആര്‍ബിഐയുടെ പുതിയ തീരുമാനം. വന്‍കിട പണമടപാട് നടത്തുന്നവര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും പുതിയ തീരുമാനം ഗുണകരമാകും. രണ്ടുലക്ഷം രൂപവരെയാണ് എ.ഇ.എഫ്.ടി വഴി ഓണ്‍ലൈനില്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുക. അതില്‍കൂടുതല്‍ തുകയുടെ ഇടപാടിനാണ് ആര്‍.ടി.ജി.എസാണ്  പ്രയോജനപ്പെടുത്തുന്നത്.

ആര്‍ടിജിഎസ്

റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് എന്ന ഈ സംവിധാനത്തിലൂടെ മിനിമം ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന തുക രണ്ടുലക്ഷം രൂപയാണ്. അതിനുമുകളില്‍ എത്ര രൂപവരെ വേണമെങ്കിലും കൈമാറാന്‍ അനുവദിക്കുന്നുണ്ടെങ്കിലും പല ബാങ്കുകളും 10 ലക്ഷമെന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്‍.ഇ.എഫ്.ടി സേവനം സൗജന്യമാണെങ്കില്‍ ആര്‍.ടി.ജി.എസ് ഇടപാടിന് സേവന നിരക്ക് ഈടാക്കുന്നുണ്ട്. ഓരോ ബാങ്കുകളിലും നിരക്ക് വ്യത്യസ്തമാണ്.

Author

Related Articles