News

റബര്‍ വില്‍പ്പന നിരക്ക് 170 രൂപ മറികടന്നു; കര്‍ഷകര്‍ക്ക് ആശ്വാസം

കോട്ടയം: റബറിന്റെ വില്‍പ്പന നിരക്ക് 170 രൂപ മറികടന്ന് കുതിക്കുന്നു. കോട്ടയം വിപണിയിലെ നിരക്ക് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കിലോയ്ക്ക് 171 രൂപയാണ്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പ്രധാന റബര്‍ ഉല്‍പ്പാദക രാജ്യങ്ങളില്‍ സീസണ്‍ കഴിയുന്ന സാഹചര്യം അന്താരാഷ്ട്ര വിപണിയില്‍ ക്ഷാമത്തിന് വഴിയൊരുക്കി.

രാജ്യത്തേക്കുളള റബറിന്റെ ഇറക്കുമതി കുറഞ്ഞതും ആഭ്യന്തര വിപണിയില്‍ ആവശ്യക്കാര്‍ കൂടുകയും ചെയ്തതോടെ നിരക്ക് വര്‍ധനയ്ക്ക് ഇടയാക്കി. ലോക്ക്ഡൗണിന് ശേഷം വ്യവസായ മേഖലയിലുണ്ടായ ഉണര്‍വും വില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി റബറിന്റെ നിരക്ക് കിലോയ്ക്ക് 165-167 നിരക്കില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. റബറിന്റെ താങ്ങ് വില ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാന സര്‍ക്കാര്‍ 170 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.


News Desk
Author

Related Articles