News

ഡിജിറ്റലായി റബര്‍ വ്യാപാരം; ഓണ്‍ലൈന്‍ റബര്‍ മാര്‍ക്കറ്റ് ഫെബ്രുവരിയോടെ യാഥാര്‍ത്ഥ്യമാകും

കൊച്ചി: വ്യാപാരം ഓണ്‍ലൈനായി മാറ്റാനൊരുങ്ങി റബര്‍ ബോര്‍ഡ്. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ഓണ്‍ലൈന്‍ റബര്‍ മാര്‍ക്കറ്റ് നിലവില്‍ വരുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ പ്ലാറ്റ്ഫോം തയ്യാറാക്കുന്നതിനായുള്ള കരാര്‍ അഹമ്മദാബാദ് ആസ്ഥാനമാക്കിയുള്ള കമ്പനിക്കാണ് നല്‍കിയിരിക്കുന്നതെന്ന് റബര്‍ ബോര്‍ഡ് അറിയിച്ചു.

വ്യവസായികള്‍ക്ക് ആവശ്യത്തിന് ഉത്പന്നം, കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില എന്നിവ ലഭ്യമാക്കാന്‍ പുതിയ സൗകര്യം സഹായിക്കുമെന്നാണ് റബ്ബര്‍ ബോര്‍ഡിന്റെ പ്രതീക്ഷ. വ്യാപാരം നടക്കുന്നത് പൂര്‍ണമായും റബ്ബര്‍ ബോര്‍ഡിന്റെ കീഴിലായിരിക്കും. അതേസമയം, ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നാലും ഇപ്പോഴുള്ള വില്‍പ്പന തുടരുമെന്ന് ബോര്‍ഡ് അറിയിച്ചു. പുതിയ പ്ലാറ്റ്ഫോമിന് ഇതുവരെ പേരിട്ടിട്ടില്ല.

ഓണ്‍ലൈനായി നടക്കുന്ന വില്‍പ്പനയില്‍ റബറിന്റെ ഗുണനിലവാരം ബോര്‍ഡ് പരിശോധിച്ച് ഉറപ്പ് വരുത്തുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ കെ എന്‍ രാഘവന്‍ അറിയിച്ചു. ലോകത്തിന്റെ ഏത് കോണുകളില്‍ നിന്നും പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലെത്തി വ്യാപാരികള്‍ക്ക് റബ്ബര്‍ ഉത്പന്നങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. കൂടാതെ ഇതിലൂടെ പരസ്പരം ആശയവിനിയം നടത്താനും സൗകര്യമുണ്ടാകും. റബറിന്റെ വില്‍പ്പന സുതാര്യമാകാനാണ് പുതിയ പദ്ധതി.

News Desk
Author

Related Articles