News

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. 14 പൈസ നഷ്ടത്തോടെ 76.23 രൂപയിലാണ് ഇന്ത്യന്‍ കറന്‍സിയുടെ വ്യാപാരം. വിദേശഫണ്ടുകള്‍ കൂടുതലായി ഇന്ത്യയില്‍ നിന്നും പുറത്തേക്ക് പോയതാണ് രൂപയുടെ മൂല്യതകര്‍ച്ചക്കുള്ള പ്രധാനകാരണം. ഒമിക്രോണ്‍ വകഭേദത്തെ സംബന്ധിച്ച ആശങ്ക ഫോറെക്‌സ് വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. സമ്പദ്‌വ്യവസ്ഥകളുടെ തിരിച്ചു വരവിനെ ഒമിക്രോണ്‍ സ്വാധീനിക്കുമെന്നായിരുന്നു ആശങ്ക. ക്രൂഡ് ഓയില്‍ വിലയുടെ രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്.

അതേസമയം, ഇന്ത്യന്‍ ഓഹരി വിപണികളും ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരം പുരോഗമിക്കുമ്പോള്‍ സെന്‍സെക്‌സ് 800 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 17000 പോയിന്റിലേക്കും എത്തി. നിഫ്റ്റി ഐ.ടി ഇന്‍ഡക്‌സ് മാത്രമാണ് ഉയര്‍ന്നത്. ഇന്‍ഫോസിസ്, വിപ്രോ പോലുള്ള ഓഹരികളുടെ ഉയര്‍ച്ചയാണ് ഐ.ടി ഇന്‍ഡക്‌സിന്റെ മികച്ച പ്രകടനത്തിന് പിന്നില്‍.

Author

Related Articles