News

രൂപയുടെ മൂല്യം ഇടിഞ്ഞു; വരും ദിവസങ്ങളില്‍ കൂടുതല്‍ ദുര്‍ബലമാകാന്‍ സാധ്യത

ദുബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും താഴേക്ക് പോയതോടെ നാട്ടിലേക്ക് കൂടുതല്‍ പണം അയച്ച് പ്രവാസികള്‍. ശമ്പളം ലഭിച്ച സമയമായതിനാല്‍ കൂടുതല്‍ തുക നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു അവര്‍. കഴിഞ്ഞ ദിവസങ്ങളില്‍ എക്‌സ്‌ചേഞ്ചുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

ഒരു ദിര്‍ഹമിന് 20.55 ആണ് ഇന്നലത്തെ നിരക്ക്. നെറ്റ്ബാങ്കിങ് വഴി പണം അയച്ചവര്‍ക്ക് 20.43 വരെ ലഭിച്ചു. ഡോളറിനെതിരെ രൂപയുടെ മൂലം രണ്ട് മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ്. രാജ്യാന്തര വിപണിയില്‍ എണ്ണ വില വര്‍ധിച്ചതും ഓഹരി വിപണി തകര്‍ന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് രൂപക്ക് തിരിച്ചടിയായത്. വരും ദിവസങ്ങളില്‍ രൂപ കൂടുതല്‍ ദുര്‍ബലമാകാനാണ് സാധ്യതയെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

Author

Related Articles