News

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു

മുംബൈ: ഓഹരി സൂചികകള്‍ കുതിച്ചത് രൂപയ്ക്ക് നേട്ടമായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 75.29 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. കഴിഞ്ഞ വ്യാപാര ദിനത്തില്‍ 75.62 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്. രണ്ടു മാസം നീണ്ടു നിന്ന അടച്ചിടലില്‍ നിന്ന് രാജ്യം ഘട്ടംഘട്ടമായി വിമുക്തമാകുന്നതിന്റെ സൂചനകളാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്.

സെന്‍സെക്സ് 1000 ത്തോളം പോയിന്റ് നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച മൂലധന വിപണിയില്‍ വിദേശ നിക്ഷേപകര്‍ 1,460.71 കോടിയുടെ നിക്ഷേപമാണ് നടത്തിയത്. ജൂണ്‍ എട്ടു മുതല്‍ രാജ്യത്തെ മാളുകളും റസ്റ്റോറന്റുകളും ആരാധനാലയങ്ങളും തുറക്കാന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

Author

Related Articles