News

ഇന്ത്യ-ചൈന സംഘര്‍ഷത്തെത്തുടര്‍ന്ന് രൂപയുടെ മൂല്യമിടിഞ്ഞു

മുംബൈ: ഇന്ത്യ-ചൈന സംഘര്‍ഷത്തെതുടര്‍ന്ന് രൂപയുടെ മൂല്യമിടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 76.24 നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതിനെ തുടര്‍ന്ന് രാവിലെത്തെ വ്യാപാരത്തില്‍ മൂല്യം 75.77 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നിരുന്നു.

ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ അറ്റ വില്പനക്കാരായതും മൂല്യത്തെ ബാധിച്ചു. തിങ്കളാഴ്ച 2,960.33 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റൊഴിഞ്ഞത്. കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് ആക്രമണത്തില്‍ ഇന്ത്യയുടെ കമാന്‍ഡിങ് ഓഫീസറും രണ്ട് സൈനികരുമാണ് മരിച്ചത്.

Author

Related Articles