ലോക ഇന്റര്‍നെറ്റിന് പണികൊടുക്കാന്‍ പരീക്ഷണവുമായി റഷ്യ; വേള്‍ഡ് വൈഡ് വെബിനെ രാജ്യത്ത് നിന്ന് ഔട്ടാക്കാന്‍ സ്വതന്ത്ര ഇന്റര്‍നെറ്റ് സംവിധാനം റഷ്യ നടപ്പിലാക്കുന്നു; റൂനെറ്റ് പരീക്ഷണം വിജയമെന്ന് റിപ്പോര്‍ട്ടുകള്‍
ആദ്യമായി ഇന്റര്‍നെറ്റില്‍ ചില നീക്കങ്ങള്‍ പൊളിച്ചടുക്കിയ ചൈനയ്ക്ക് പിന്നാലെയാണ് റഷ്യ ഈ ചുവടുവയ്പ്പുമായി രംഗത്തെത്തുന്നത്. ഗൂഗിള്‍, ഫേസ്ബുക് തുടങ്ങിയ അമേരിക്കന്‍ ഭീമന്മാരെ പുറത്താക്കാനും തങ്ങളുടെ പൗരന്മാരുടെ ഇന്റര്‍നെറ്റ് ഉപയോഗം ക്രമീകരിക്കാനുമൊക്കെ മുന്‍പ് ചൈന പരീക്ഷണം നടത്തിയിരുന്നു. ഇപ്പോഴിതാ വേള്‍ഡ് വൈഡ് വെബുമായി ഏതെങ്കിലും രാജ്യം ഇതുവരെ നടത്തിയിരിക്കുന്ന ഏറ്റവും വലിയ വിച്ഛേദിക്കലാണ് റഷ്യ നടത്തിയിരിക്കുന്നത്.
ഇറാന് മുതല്‍ സ്പെയിന് വരെ ചരിത്രസ്മൃതികള്‍ ഉണര്‍ത്തി അനേകം പള്ളികള്‍; ഇന്‍ഡോറിലെയും ഡല്‍ഹിയിലെയും മോസ്കുകളും വിസ്മയക്കൂട്ട്; ലോകത്തെ ഏറ്റവും മനോഹരമായ 25 മുസ്ലിം ദേവാലയങ്ങളുടെ കഥ
ഫുജൈറയിലെ 53 കമ്പനികളിലെ തൊഴിലാളികള്‍ക്ക് താമസം ഒരുക്കിയ മലയാളി ബിസിനസുകാരന് കോടികള്‍ മുടക്കി മോസ്ക് പണിത് നല്കി; സജി ചെറിയാന്റെ റമദാന് സമ്മാനത്തെ വാഴ്ത്തി പാടി യുഎഇ മാധ്യമങ്ങള്‍; കായംകുളത്തുകാരന്റെ നല്ല മനസിന് നന്ദി പറഞ്ഞ് യുഎഇ സര്‍ക്കാര്‍
കേസ് അന്വേഷിക്കാന്‍ എത്തിയ പൊലീസ് ഷൂ അഴിക്കാതെ വിവരം തേടി മോസ്കില്‍ കയറി; പ്രാര്‍ത്ഥിക്കാനെത്തിയ വിശ്വാസികള്‍ ആക്രോശിച്ച് കൊണ്ട് പുറത്തേക്ക്; യുകെയില്‍ നിന്നൊരു കാഴ്ച
ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്ററില്‍ വഴിയെ നടന്ന യുവാവിനെ കുത്തിക്കൊന്ന ശേഷം പ്രതികള്‍ ഓടി കയറിയത് റീജന്റ് പാര്‍ക്ക് മോസ്കിലേക്ക്; മോസ്ക് വളഞ്ഞ് ഉള്ളിലുള്ളവരയെല്ലാം പരിശോധിച്ച് പൊലീസ്; പ്രതിഷേധത്തോടെ വിശ്വാസികള്‍
500 പള്ളികള്‍ അടച്ചുപൂട്ടിയപ്പോള്‍ 423 പുതിയ മോസ്കുകള്‍ തുറന്നു; മോസ്കുകളില്‍ ഇടമില്ലാത്തതിനാല്‍ തെരുവുകളില്‍വരെ നിസ്കാരം; വെള്ളക്കാര്‍ നാടുകടക്കുമ്പോള്‍ ലണ്ടന്‍ നഗരത്തില്‍ കാട്ടുതീപോലെ ഇസ്ലാം വളരുന്നു; പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്
റുനെറ്റ് (RuNet) എന്നറിയപ്പെടുന്ന, റഷ്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റാണ് അവര്‍ പരീക്ഷിക്കുന്നത്. ഇതിനുള്ള നിയമനിര്‍മ്മാണവും നടപടിക്രമങ്ങളും നവംബര്‍ ഒന്നിനു പൂര്‍ത്തിയായിരുന്നു. റുനെറ്റ് വേള്‍ഡ് വൈഡ് വെബുമായി വിച്ഛേദിച്ചാല്‍ പ്രവര്‍ത്തിക്കുമോ എന്ന് പരീക്ഷണം നടത്തിയിരിക്കുകയാണ് റഷ്യ. റഷ്യയുടെ ഡെപ്യൂട്ടി കമ്യൂണിക്കേഷന്‍സ് മന്ത്രി അലക്സെയ് സൊകൊളോവ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നിരവധി ദിവസങ്ങളെടുത്താണ് അവലോകനം പൂര്‍ത്തിയാക്കിയത്. നവംബറില്‍ സ്വതന്ത്ര ഇന്റര്‍നെറ്റ് ബില്‍ ('sovereign internet' bill) അവതരിപ്പിച്ചപ്പോള്‍ റഷ്യ പറഞ്ഞത് ഇത് അമേരിക്കയുടെ പുതിയ സൈബര്‍ സെക്യൂരിറ്റി തന്ത്രങ്ങള്‍ക്കെതിരെ പ്രതിരോധിക്കാനാണ് എന്നാണ്. റഷ്യയുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളും കമ്യൂണിക്കേഷന്‍സ് നെറ്റ്വര്ക്കും മെസഞ്ചറുകളും ഇമെയില്‍ സേവനദാതാക്കളുമെല്ലാം ഇപ്പോള്‍ നടത്തിയ ടെസ്റ്റില്‍ പങ്കെടുക്കുകയായിരുന്നു. ഏതു സാഹചര്യത്തിലും റഷ്യയ്ക്കുള്ളില്‍ ഇന്റര്‍നെറ്റ് മുറിയാതിരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൊകൊളോവ് പറഞ്ഞു.
ടെസ്റ്റ് വിജയകരമായിരുന്നു. റഷ്യയ്ക്കു പുറത്തുള്ള പ്രശ്നങ്ങള്‍ അകത്തുള്ള ഇന്റര്‍നെറ്റിനെ ബാധിക്കില്ലെന്നു കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രത്യക്ഷത്തില്‍ ഇതാണു കാരണമെന്ന് പറയുന്നുണ്ടെങ്കിലും ചൈനയുടെ പാതയില്‍ രാജ്യത്തെ ജനങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യം തന്നെയാണ് റഷ്യയ്ക്കുള്ളതെന്നും വാദിക്കുന്നവരുണ്ട്.
രാജ്യത്തിനുള്ളിലെ ഇന്റര്‍നെറ്റ് ട്രാഫിക് ഡേറ്റാ മുഴുവന്‍ രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള അക്സസ് പോയിന്റുകളിലൂടെ കടത്തിവിടാനും ദേശീയ ഡൊമെയിന് നെയിം സിസ്റ്റം (DNS) സൃഷ്ടിച്ച് വേള്‍ഡ് വൈഡ് വെബുമായുള്ള ബന്ധം വിച്ഛേദിക്കാനുമാണ് റഷ്യ ശ്രമിക്കുന്നത്. റോസ്കോംനഡസര്‍ (Roskomnadzor - the Federal Service for Supervision of Communications, Information Technology and Mass Media ) ആയിരിക്കും ഇനി റഷ്യയുടെ ഇന്റര്‍നെറ്റിന്റെ നിയന്ത്രണം കൈവശംവയ്ക്കുന്ന സംഘടന. വ്യക്തികളുടെ ഡേറ്റയും ഈ സംഘടന പരിശോധിക്കും. വിക്കിപീഡിയ, പോണ്‍ഹബ്, ആമസോണിന്റെ ചില പ്രവര്‍ത്തന മേഖലകള്‍ തുടങ്ങിയവയൊക്കെ മുന്‍പ് ബ്ലോക്ക് ചെയ്ത പരിചയവും ഈ സംഘടനയ്ക്ക് ഉണ്ട്. തങ്ങളുടെ ടെസ്റ്റുകളുടെ റിസള്‍ട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് പരിശോധിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. ഇത്തരം ടെസ്റ്റുകള്‍ എല്ലാ വര്‍ഷവും നടത്തും.
ലോകവുമായുള്ള റഷ്യക്കാരുടെ ബന്ധം വേര്‍പെടുത്താനുള്ള ശ്രമമാണിതെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. സ്വതന്ത്ര (free) ഇന്റര്‍നെറ്റ് എന്നു പറഞ്ഞാലും സര്‍വ്വാധികാരമുള്ള (sovereign) ഇന്റര്‍നെറ്റ് എന്നു പറഞ്ഞാലും രണ്ടു കാര്യങ്ങളല്ല എന്നും പുടിന് പറഞ്ഞു. ആഗോള ഇന്റര്‍നെറ്റുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ പ്രശ്നങ്ങള്‍ ഉറപ്പാണ്. അതു സംഭവിക്കരുതെന്നു കരുതിയാണ് പുതിയ നടപടിക്രമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. വേള്‍ഡ് വൈഡ് വെബിന്റെ നിയന്ത്രണം വിദേശ രാജ്യങ്ങളുടെ കയ്യിലാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ആഗോള ഇന്റര്‍നെറ്റുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഒരുങ്ങുകയല്ല. അങ്ങനെ ഒരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ഇന്റര്‍നെറ്റിനെ കണ്ണുമടച്ചു വിശ്വസിക്കുന്നത് അബദ്ധമായിരിക്കുമെന്നാണ് റഷ്യന്‍ സര്‍ക്കാര്‍ കരുതുന്നത്. വിദേശ ടെക്നോളജിയെ ആശ്രയിക്കുന്നതിനെതിരെയും റഷ്യയില്‍ പുതിയ വാദങ്ങള്‍ ഉയരുന്നുണ്ട്. സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളൊക്കെ വിദേശ നെറ്റുമായി കണക്ടു ചെയ്തിരിക്കുന്നതിനെതിരെയുള്ള നീക്കമാണ് റുനെറ്റ്. പുറമെ നിന്നുള്ള ശക്തികള്‍ പ്രവേശിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിന് അത് അറിയാനാകുമെന്നും പറയുന്നു.
സമൂഹ മാധ്യമങ്ങള്‍ക്ക് സിദ്ധിച്ചുവരുന്ന പ്രചാരത്തിന് കടിഞ്ഞാണിടുക എന്നതാണ് പ്രധാന ഉദ്ദേശമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. വിവിധ രാജ്യങ്ങളില്‍ നടക്കുന്ന സംഭവങ്ങളാണ് റഷ്യയെക്കൊണ്ടു പുതിയ വഴി തേടാന്‍ ചിന്തിപ്പിച്ചതെന്ന് അവര്‍ ആരോപിക്കുന്നു. വിവരങ്ങള്‍ സ്വതന്ത്രമായി പ്രവഹിക്കുന്നത് റഷ്യയിലേതു പോലെയുള്ള സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിനു ഭീഷണിയാണെന്ന് ന്യൂ അമേരിക്കയുടെ ഇന്റര്‍നെറ്റ് വിദഗ്ധനായ ജസ്റ്റിന് ഷെര്മാന് പറയുന്നു.
റുനെറ്റ് പൂര്‍ണമായി നിലവില്‍ വരുമ്പോള്‍ റഷ്യന്‍ പൗരന്മാര് ചില വെബ് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനും ഉദ്ദേശമുണ്ട്. ചൈനയ്ക്കും മുന്‍പെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ചരിത്രവും റഷ്യക്കുണ്ട്- 2006ല്‍ ലിങ്ക്ട്ഇന്‍, ടെലിഗ്രാം തുടങ്ങിയവ ആക്സസ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പുതിയ നടപടിക്രമങ്ങള്‍ വഴി ഇന്റര്‍നെറ്റ് നീക്കങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കാനും അവര്‍ക്ക് ഉദ്ദേശമുണ്ട്. തങ്ങളുടെ നയങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ച പ്രധാനപ്പെട്ട 9 വിപിഎന്‍ സേവനദാതാക്കളെ 2019 ജൂണില്‍ റഷ്യ ഭീഷണിപ്പെടുത്തിയിരുന്നു. സൈബര്‍ സ്വാതന്ത്ര്യം എന്ന ആശയമുയര്‍ത്തുന്ന ലോകത്തെ വിവിധ സ്വേച്ഛാതിപധ്യ സ്വഭാവമുള്ള സര്‍ക്കാരുകള്‍ റഷ്യയുടെ പാത തിരഞ്ഞെടുത്താല്‍ അദ്ഭുതപ്പെടേണ്ടെന്ന മുന്നറിയിപ്പു നല്‍കുന്നവരും ഉണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍