നവംബറോടെ കോവിഡ് വാക്സിന് ഇന്ത്യയില്‍; ഡോ.റെഡ്ഡീസ് ലബോറട്ടറീസ് കരാറൊപ്പിട്ടു
നവംബറോടെ റഷ്യന്‍ നിര്‍മിത കോവിഡ് വാക്സിന് ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി ഡോ.റെഡ്ഡീസ് ലബോറട്ടറീസ് റഷ്യയിലെ സര്‍ക്കാര്‍ നിക്ഷേപ സ്ഥാപനവുമായി കരാറിലെത്തി. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടു(ആര്‍ഡിഐഎഫ്)മായാണ് 10 കോടി വാക്സിന് നിര്‍മിക്കാന്‍ കരാര്‍. അവസാന പരീക്ഷണഘട്ടത്തിലുള്ള സ്പുട്നിക്-വിയാകും രാജ്യത്ത് ലഭ്യമാക്കുക. ഇന്ത്യയിലെ വിജയകരമായ പരീക്ഷണങ്ങള്‍ക്കും അനുമതിക്കുംശേഷമാകും വിപണിയിലെത്തുക.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ.റെഡ്ഡീസ് ലാബ് ഇതുസംബന്ധിച്ച് റഷ്യന്‍ വെല്‍ത്ത് ഫണ്ട് ധാരണയിലെത്തിയിട്ടുണ്ട്. ലോകത്ത് ഔദ്യോഗികമായി പുറത്തിറക്കിയ ആദ്യ കോവിഡ് വാക്സിനാണ് റഷ്യയുടേത്. മേയ്ക്ക് ഇന്‍ ഇന്ത്യയില്‍പ്പെടുത്തിയാകും നിര്‍മാണം. തീരുമാനം രാജ്യത്തെ ഫാര്‍മ മേഖലയ്ക്ക് കരുത്തുപകരുമെന്ന് ഇന്ത്യയിലെ റഷ്യന്‍ നയതന്ത്ര പ്രതിനിധി കിറില്‍ ദിമിത്രീവ് അഭിപ്രായപ്പെട്ടു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍