ഇലക്ട്രിക് വാഹന രംഗത്ത് വന്‍ കുതിപ്പുമായി യൂറോപ്പ്; ഒരു വര്‍ഷത്തിനിടെ വില്‍പ്പന ഇരട്ടിയായി
ഇലക്ട്രിക് വാഹന രംഗത്ത് ലോകത്തിന് തന്നെ മാതൃകയുമായി യൂറോപ്പ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഗണ്യമായാണ് ഉയര്‍ന്നതെന്ന് വാഹന നിര്‍മാതാക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഇരട്ടിയിലധികം വര്‍ധിച്ചതായി യൂറോപ്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചററേഴ്സ് അസോസിയേഷന് വ്യക്തമാക്കി.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ആകെ വാഹന വില്‍പ്പനയുടെ 7.5 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 3.5 ശതമാനമായിരുന്നു ഇത്. ആഗോളതലത്തില്‍ യൂറോപ്പും ചൈനയുമാണ് ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ വിപണികള്‍. 2020 ല്‍ യൂറോപ്പില്‍ മാത്രം 14 ലക്ഷത്തോളം ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയെ പ്രോത്സാഹിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍