യാത്രാ ബാഗ് നിര്‍മ്മാതാക്കളായ സാംസൊണൈറ്റ് രാജ്യത്തെ നൂറിലധികം ഷോപ്പുകള്‍ അടച്ചു പൂട്ടുന്നു; കൊറോണക്കാലത്തെ ലോക്ക്ഡൗണ്‍ തിരിച്ചടിയായി
ന്യൂഡല്‍ഹി: മുന്‍നിര യാത്രാ ബാഗ് നിര്‍മ്മാതാക്കളായ സാംസൊണൈറ്റ് രാജ്യത്തെ കാല് ഭാഗം ഷോറൂമുകളും അടച്ചു പൂട്ടുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ പ്രതിസന്ധി സൃഷ്ടിച്ച സാഹര്യത്തിലാണ് നൂറിലധികം ഷോപ്പുകള്‍ അടച്ചു പൂട്ടുന്നതെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
സാംസൊണൈറ്റ്, അമേരിക്കന്‍ ടൂറിസ്റ്റര്‍, ഹൗസ് ഓഫ് സാംസൊണൈറ്റ് എന്നിങ്ങനെ 475 ല്‍ അധികം ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകള് രാജ്യത്തുണ്ട്. കമ്പനിയുടെ ഏറ്റവും വലിയ ഫ്രാഞ്ചൈസി പാര്‍ട്ണറായ ബാഗ്സോണ് ലൈഫ് സ്റ്റൈലിന്റെ ഉമടസ്ഥതയിലുള്ള 100 ലധികം ഷോറൂമുകളാണ് ഇപ്പോള്‍ അടച്ചു പൂട്ടുന്നത്.
സാംസൊണൈറ്റിന്റെ മുന്‍ സിഇഒ ആയ രമേഷ് ടെയിന്വാലയാണ് ബാഗ്സോണ്ലൈഫ് സ്റ്റൈലിന്റെ പ്രമോട്ടര്‍. ചില ഫ്ളാഗ് ഷിപ്പ് ഷോറൂമുകളും മാളുകളിലും മറ്റുമുള്ള ഷോറൂമുകളും ഒഴികെയുള്ളവയെല്ലാം അടച്ചു പൂട്ടാനാണ് ഇവരുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.130 ഓളം ഷോറുമുകളുള്ള ബാഗ്സോണ് ഇതേകുറിച്ച് പ്രതികരിച്ചിട്ടില്ല. സാംസൊണൈറ്റ് കൂടാതെ ലാവി ബ്രാന്‍ഡഡ് ഷോറൂമുകളും ബാഗ്സോണിനു കീഴിലുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍