സാംസങ് ചൈനയിലെ ഉത്പ്പാദനം നിര്‍ത്തിവെക്കാനുള്ള ഒരുക്കത്തില്‍; വിപണി രംഗത്ത് നേരിട്ട തിരിച്ചടി തന്നെ കാരണം
വിപണിയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കാത്തത് മൂലം ആഗോള തലത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് ചൈനയിലെ നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടി. യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും ആഗോള തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും മൂലം കമ്പനിക്ക് മികച്ച നേട്ടം കൊയ്യാന്‍ സാധിക്കാത്തത് മൂലമാണ് കമ്പനി ചൈനയിലെ നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടിയത്.
ചൈനയിലെ ആഭ്യന്തര സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കളുടെ വിപണി രംഗത്ത് ശക്തമായ മത്സരമാണ് സാംസങിന് തിരിച്ചടി നേരിടാന്‍ കാരണമായത്. 2019 ജൂണ്‍ മാസത്തില്‍ ഹിയൂഷിലെ കമ്പനിയുടെ നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടികയും ചെയ്തിട്ടുണ്ട്. വിപണിയില്‍ വലിയ തിരിച്ചടികള്‍ നേരിട്ടത് മൂലം കമ്പനി ഉത്പ്പാദനം വെട്ടിക്കുറച്ചും, തൊഴിലാളികളെ പിരിച്ചുവിട്ടുമുള്ള നടപടികള്‍ നേരത്തെ എടുത്തിരുന്നു. ചൈനീസ് വിപണിയില്‍ സാംസങിന്റെ പങ്ക് ഒരു ശതമാനമായി ചുരുങ്ങുകയും ചെയ്തു. അതേസമയം 2013 ല്‍ 15 ശതമാനമായിരുന്നു ഉഈ റെക്കോര്‍ഡ് നേട്ടം.
ഹുവായ്, റെഡ്മി, ഓപ്പോ തുടങ്ങിയ സ്മാര്‍ട് ഫോണ്‍ കമ്പനികളുടെ മുന്നേറ്റമാണ് ചൈനയില്‍ സാംസങിന് തിരിച്ചടികള്‍ നേരിടാന്‍ കാരണമായത്. അതേസമയം ആഭ്യന്തര കമ്പനികളുടെ സ്മാര്‍ട് ഫോണുകള്‍ക്ക് വില കുരഞ്ഞതാണ് സാംസങ്ങിന് തിരിച്ചടിയായത്. സാംസങ് ജീവനക്കാരെ പിരിച്ചുവിടുന്നതോടെ ജീവനക്കാരെ ചൈനയില്‍ വിവിധ ജീവനക്കാര്‍ക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍