News

രണ്ടാം പാദത്തില്‍ സാംസങ്ങിന്റെ ലാഭത്തില്‍ വന്‍ ഇിടവ് രേഖപ്പെടുത്തും

ആഗോളതലത്തിലെ പ്രമുഖ ടെക്‌നോളജി കമ്പനിയായ സാംസങിന്റെ ലാഭത്തില്‍ വന്‍ ഇടിവുണ്ടായേക്കുമെന്ന് കമ്പനിയുടെ വിലയിരുത്തല്‍. നടപ്പുസാമ്പത്തിക വര്‍ഷത്തത്തെ രണ്ടാം പാദത്തില്‍ 56 ശതമാനം ഇടിവോടെ കമ്പനിയുടെ ലാഭം 5.6 ബില്യണ്‍ ഡോളറിലേക്കെത്തുമെന്നാണ് കമ്പനി പറയുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധവും, രാഷ്ട്രീയ പ്രതിസന്ധികളും കമ്പനിയുടെ വിപണിയെ ഗുരുതരമായി ബാധിക്കുമെന്നാണ് നിരീക്ഷണം. അന്താരാഷ്ട്ര തലത്തില്‍ ചിപ്പ് വിപണിയിലുണ്ടായ സമ്മര്‍ദ്ദവും കമ്പനിയുടെ ലാഭത്തില്‍ വന്‍ ഇടിവുണ്ടാക്കുന്നതിന് കാരണമായിട്ടുണ്ട്. രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ച രീതിയിലുള്ള നേട്ടം വിപണി കേന്ദ്രങ്ങളില്‍ ഉണ്ടാക്കാന്‍ കമ്പനിക്ക് സാധ്യമായില്ലെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം ഇന്ത്യന്‍ വിപണിയിലടക്കം ചൈനീസ് കമ്പനികളുടെ കടന്നുകയറ്റവും അപ്രതീക്ഷിത മുന്നേറ്റവും സാംസങ് എന്ന ദക്ഷിണ കൊറിയന്‍ കമ്പനിക്ക് തിരിച്ചടിയായിട്ടുണ്ട്. മെമ്മറി ചിപ്പിന്റെ വിപണി കേന്ദ്രങ്ങളിലടക്കം കമ്പനിക്ക് വലിയ സമ്മര്‍ദ്ദമാണ് ഉണ്ടായിട്ടുള്ളത്. ആഗോള തലത്തിലടക്കം സാസംങിന്റെ മുഖ്യ എതിരാളി ചൈനീസ് കമ്പനികള്‍ തന്നെയാണ്. ചൈനീസ് കമ്പനികള്‍ വിവിധ വിപണി കേന്ദ്രങ്ങളില്‍ സ്മാര്‍ട് ഫോണ്‍ന വിപണികളടക്കം കയ്യടക്കിവെച്ചിരിക്കുകയാണ്. 

ടിവി, സ്മാര്‍ട് ഫോണ്‍ വിപണി കേന്ദ്രങ്ങളിലടക്കം ചൈനീസ് കമ്പനികളുടെ അപ്രതീക്ഷിത കടന്നുകയറ്റം തന്നെയാണ് സാംസങിന്റെ വിപണിയില്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയത്. അതേസമയം  ബിസിനസ് വിപുലീകരണത്തിലും, വിതരണ മേഖലയിലും കമ്പനി വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അടുത്ത കാലത്ത് കമ്പനി വ്യക്തമാക്കിയിരുന്നു. 5ജി ടെക്‌നോളജി  വികസിപ്പിക്കുന്നതിന് വേണ്ടി കമ്പനി മറ്റ് കമ്പനികളുമായി വ്യാപാര സൗഹൃദവും ലക്ഷ്യമിടുന്നുണ്ട്. 5ജി ടെക്‌നോളജി വികസിപ്പിക്കാനായി കമ്പനി കൂടുതല്‍ നിക്ഷേപമിറക്കാനും സാധ്യതയുണ്ട്.

 

Author

Related Articles