സാംസങിന്റെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവെച്ചു; ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന ആരോപണവും ശക്തം
ന്യൂഡല്‍ഹി: പ്രമുഖ കമ്പനിയായ സാംസങ്ങില്‍ നിന്ന് അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തൊഴിലാളികളെ പിരിച്ചുവിടുന്നതടക്കമുള്ള തീരുമാനങ്ങളിലേക്ക് കമ്പനി പ്രവേശിച്ചുവെന്ന് മാത്രമല്ല, കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ രഞ്ജ്വീത് സിങ്, എന്റര്‍പ്രൈസ് ബിസിനസ് ഹെഡ് സുകേഷ് ജെയിന് എന്നിവരാണ് രാജിവച്ചത്. വിപണിയില്‍ കമ്പനി നേരിടുന്ന ശക്തമായ മത്സരത്തിനിടയിലാണ് ഇരുവരുടെയും രാജി. കമ്പനിയുടെ ചില പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചതിലൂടെ 150 ഓളം പേരെ പിരിച്ചുവിട്ടത് ഈയടുത്താണെന്നും പുറത്തുവന്നിട്ടുണ്ട്. പലയിടത്തും ഒഴിവുകളുണ്ടെങ്കിലും പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ കമ്പനി തയ്യാറായിട്ടില്ല. നിലവില്‍ ചൈനീസ് കമ്പനികളോടുള്ള കടുത്ത മത്സരങ്ങള്‍ക്കിടയിലാണ് ഇരുവരുടെയും രാജി. ഇന്ത്യന്‍ വിപണയില്‍ ചൈനീസ് കമ്പനികളോട് പിടിച്ചുനില്ക്കാന് പറ്റാത്ത അവസ്ഥയാണ് സാംസങിനുള്ളത്.
അതേസമയം ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെന്ന വാര്‍ത്തയോട് കമ്പനി നിഷേധിച്ചു. രണ്ടാം പേര്‍ക്ക് പുതിയ തൊഴില്‍ കമ്പനി ന്ല്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ രാജി സംബന്ധിച്ച് യാതൊരു പ്രതികരണവും സാംസങ് ഇന്ത്യ നടത്തിയിട്ടില്ല. അടുത്ത വര്‍ഷം എല്ലാ കാറ്റഗറികളിലുമായി കൂടുതല്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കുമെന്നും, തങ്ങളുടെ ബിസിനസ് ശൃംഖല വികസിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. നിലവില്‍ ഇന്ത്യന്‍ വിപണി രംഗത്ത് സാംസങിന് ചില തിരിച്ചടികളൊക്കെ നേരിടേണ്ടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍