ഷവോമിയെ മറികടന്ന് സാംസങ് മുന്നിലെത്തി; ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തി വിപണി സ്വാധീനവും നേടി
ന്യൂഡല്‍ഹി: ഇന്ത്യയിലെ മൊബൈല്‍ നിര്‍മാണ കമ്പനികളില്‍ മുന്നില്‍ സാംസങ്. സെപ്റ്റംബറില്‍ അവസാനിച്ച പാദവാര്‍ഷിക കണക്കിലാണ് ചൈനീസ് കമ്പനി ഷവോമിയെ മറികടന്ന് ദക്ഷിണ കൊറിയന്‍ കമ്പനി മുന്നിലെത്തിയത്. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ ഷവോമിയുമായുള്ള അകലം കുറച്ച് സാംസങ് നേട്ടമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കുറി ഒന്നാം സ്ഥാനത്തേക്ക് കമ്പനി തിരിച്ചെത്തിയത്.
ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്പനയും 2018 ന് ശേഷം ഏറ്റവും ഉയര്‍ന്ന വിപണി സ്വാധീനവും സാംസങ് നേടി. ഇന്ത്യന്‍ വിപണിയിലെ നേട്ടം സാംസങിന് ആഗോള തലത്തിലും നേട്ടം ഉണ്ടാക്കിക്കൊടുത്തു. 22 ശതമാനമാണ് സാംസങിന്റെ ആഗോള വിപണിയിലെ ഇപ്പോഴത്തെ നില. രണ്ടാം സ്ഥാനത്തുള്ള ഹുവാവെയുടെ വിപണിയിലെ സ്വാധീനം 16 ശതമാനത്തിലേക്ക് ഇടിഞ്ഞു. മൂന്നാം സ്ഥാനത്തുള്ള ആപ്പിളിന് 12 ശതമാനം വിപണി സ്വാധീനമാണ് ഉള്ളത്. ഹുവാവെയെ കാത്തിരിക്കുന്നത് നഷ്ടങ്ങളുടെ കാലമാണ് എന്നാണ് വിലയിരുത്തല്‍.
ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തിന് ശേഷം ചൈനീസ് കമ്പനികള്‍ക്ക് എതിരെ ഇന്ത്യയില്‍ ശക്തമായ ജനരോഷം ഉയര്‍ന്നത് സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ക്ക് തിരിച്ചടിയായി. ചൈനീസ് ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ സംയോജിത സ്വാധീനം മാര്‍ച്ച് പാദത്തില്‍ 81ശതമാനം ആയിരുന്നത് ജൂണ്‍ പാദത്തില്‍ 72 ശതമാനമായി ഇടിഞ്ഞു. സാംസങിന് ആവശ്യക്കാര്‍ ഏറി. മാര്‍ച്ച് പാദത്തില്‍ 16 ശതമാനം വിപണി സ്വധീനമായിരുന്നത് ജൂണ്‍ പാദം അവസാനിച്ചപ്പോള്‍ 26 ശതമാനമായി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍