സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സാംസങ്; ഒരു വര്‍ഷത്തിനിടയില്‍ 32 ശതമാനം വളര്‍ച്ച
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഷവോമിക്കുണ്ടായിരുന്ന ഒന്നാം സ്ഥാനം നഷ്ടമായി. ഒരു വര്‍ഷത്തിനിടയില്‍ 32 ശതമാനം വളര്‍ച്ച നേടിയ സാംസങ് ഒന്നാമതെത്തി. സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 24 ശതമാനമാണ് സാംസങിന്റെ മാര്‍ക്കറ്റ് ഷെയര്‍. ഷവോമിയുടേത് 23 ശതമാനവും. കൗണ്ടര്‍പോയിന്റ് റിസര്‍ചിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.
2018 സെപ്തംബര്‍ പാദത്തിന് ശേഷം ആദ്യമായാണ് ഷവോമിക്ക് ഇന്ത്യന്‍ വിപണിയില്‍ ഒന്നാം സ്ഥാനം നഷ്ടമാകുന്നത്. വിതരണ ശൃംഖലയില്‍ വരുത്തിയ മാറ്റങ്ങളും ഓണ്‍ലൈന്‍ ചാനലുകളിലെ ഇടപെടലും പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചുമാണ് സാംസങിന് വന്‍ നേട്ടം നേടിക്കൊടുത്തത്. കൊവിഡ് കാലത്ത് ഷവോമിയുടെ വിതരണ ശൃംഖലയില്‍ വലിയ തടസം നേരിട്ടിരുന്നു.
കൗണ്ടര്‍പോയിന്റ് റിസര്‍ചിലെ വിദഗ്ദ്ധരുടെ വിലയിരുത്തല്‍ പ്രകാരം സാംസങിന്റെ ഈ മുന്നേറ്റം താത്കാലികമാണ്. ചൈനീസ് കമ്പനിയായ ഷവോമി പൂര്‍വാധികം ശക്തിയോടെ ഒന്നാം സ്ഥാനം തിരികെ പിടിക്കുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ തന്നെ ഈ മാറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ജൂണ്‍ പാദത്തില്‍ ശക്തമായിരുന്ന ഇന്ത്യാക്കാരുടെ ചൈനാ വിരുദ്ധ വികാരത്തില്‍ മാറ്റമുണ്ടായതായാണ് വിലയിരുത്തല്‍. ഇപ്പോഴിത് മുന്‍പത്തെ പോലെ ശക്തമല്ല. അതുകൊണ്ട് തന്നെ ഇന്ത്യാക്കാര്‍ ചൈനീസ് ബ്രാന്റ് ഫോണുകളെ ആശ്രയിക്കുന്നുവെന്നും കൗണ്ടര്‍പോയിന്റ് പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍