സാംസങ് റഷ്യയില്‍ ഫോണുകളുടെയും ചിപ്പുകളുടെയും വിതരണം നിര്‍ത്തി
ലോകത്തിലെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ സാംസങ് റഷ്യയില്‍ ഫോണുകളുടെയും ചിപ്പുകളുടെയും വിതരണം നിര്‍ത്തിവെച്ചു. റഷ്യയുടെ യുക്രൈന് അധിനിവേശത്തെ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം. സാഹചര്യങ്ങള്‍ നിരീക്ഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
ചൈനയുടെ ഷവോമി, അമേരിക്കയുടെ ആപ്പ്ള്‍ എന്നിവയേക്കള്‍ ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക് ഭീമന്മാരായ സാംസങ്ങിനാണ് റഷ്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ളത്. കൂടാതെ, യുക്രെയ്ന് സഹായമായി കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഉല്പന്നങ്ങള് ഉള്‍പ്പെടെ 60 ലക്ഷം ഡോളറിന്റെ സഹായം നല്‍കുമെന്നും കമ്പനി അറിയിച്ചു.
പശ്ചാത്യ ഉപരോധത്തിനു പിന്നാലെ ലോകത്തിലെ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ ഉള്‍പ്പെടെ നിരവധി കമ്പനികളാണ് റഷ്യയില്‍ വില്പന നിര്‍ത്തിവെച്ചത്. വെള്ളിയാഴ്ച മൈക്രോസോഫ്റ്റ് അവരുടെ ഉല്പന്നങ്ങളുടെ വില്പനയും സര്‍വിസും റഷ്യയില്‍ നിര്‍ത്തിവെച്ചിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍