ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സാംസങ് 2500 കോടി നിക്ഷേപം നടത്തും
ഇലക്ടോണിക്സ് രംഗത്തെ ഭീമനായ സാംസങ് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ 2500 കോടി രൂപയുടെ പുതിയ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണ്. നിക്ഷേപം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് പറയുന്നത്. ഇന്ത്യയെ ബിസിനസ് ഘടകങ്ങളുടെ കേന്ദ്രമാക്കി മാറ്റുക എന്ന ഉദ്ദേശത്തോട് കൂടിയാണ് സാംസങ് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നത്.
മൊബൈല്‍ ഫോണ്‍ ഡിസ്പ്ലെ, ബാറ്ററികള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായി സാംസങ് ഡിസ്പ്ലേ കോ, സാംസങ് എസ്.ഡി.ഐ ഇന്ത്യ തുടങ്ങി ഇന്ത്യയില്‍ രണ്ട് പുതിയ കമ്പോണന്റ് നിര്‍മ്മാണ സ്ഥാപനങ്ങള്‍ കൊറിയന്‍ കമ്പനി സ്ഥാപിച്ചിരുന്നു. സാംസങ് വെന്റര്‍ കാപിറ്റല്‍ ആര്‍ട്ട് - സാംസങ് വെന്‍ചര്‍ ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന് ഇലക്ട്രോണിക് ഹാര്ഡ്വെയര് അല്ലെങ്കില്‍ സോഫ്റ്റ്വെയര് ബിസിനസ്സുകളില്‍ തുടക്കമിടുന്നതിന് ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശ് സര്‍ക്കാരുമായി ചേര്‍ന്ന് 1,500 കോടി രൂപയുടെ പ്ലാന്റ് നിര്‍മിക്കാന്‍ സാംസങ് ഡിസ്പ്ലേ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.
എക്സിക്യൂട്ടീവ് അംഗങ്ങളുടെ അഭിപ്രായത്തില്‍, സാംസങ് എസ്ഡിഐ 900-1000 കോടി രൂപയുടെ നിക്ഷേപം നടത്തും. കേന്ദ്രസര്‍ക്കാര്‍ പൊതു തെരഞ്ഞെടുപ്പിനു ശേഷം പദ്ധതികള്‍ അന്തിമമായി തീരുമാനിക്കും. ഇന്ത്യന്‍ കമ്പോളത്തില്‍ മത്സരം ഉറപ്പാക്കാനും മാര്‍ക്കറ്റ് ഡിമാന്‍ഡ് ഉണ്ടാക്കാനും കമ്പനിക്ക് വിവിധ സാധ്യതകള്‍ നോകുന്നതായി സാംസങ് ഡിസ്പ്ലേ കോര്പ്പറേഷന് വക്താവ് അറിയിച്ചു. ഉത്പന്ന വികസനവും സേവന വിതരണവും വേഗത്തിലാക്കാനും സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റം നടപ്പാക്കാനും കമ്പനി ശ്രമിക്കുന്നുണ്ടെന്ന് സാംസങ് വെഞ്ച്വര്‍ വക്താവ് അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍