മുഹൂര്‍ത്ത വ്യാപാരം; സെന്‍സെക്സ് 192 പോയിന്റ് നേട്ടത്തില്‍ അവസാനിച്ചു
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മൂലം പ്രവര്‍ത്തനം നിലച്ചുപോയ ബ്രിട്ടനിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്കിനെ വാങ്ങാന്‍ പ്രമുഖ വ്യവസായും, ഇന്ത്യന്‍ വംശജനുമായ പ്രേം വാട്സ തയ്യാറേയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ ദേശീയ മാധ്യമങ്ങളും, അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടിട്ടുണ്ട്. വാട്സായുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന തോമസ് കുക്ക് ഇന്ത്യ ലിമിറ്റഡ് ആണ് ഇതിനായി നീക്കം നടത്തുന്നത്. 2012 ആഗസ്റ്റിലാണ് തോമസ് കുക്കിന്റെ ഉടമസ്ഥതതിയില്‍ പ്രവര്‍ത്തിക്കുന്ന ടിസിഐഎല്ലിനെ വാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയര്‍ഫാക്സ് സ്വന്തമാക്കിയത്.
അതേസമയം യുകെയില്‍ പ്രവര്‍ത്തിക്കുന്ന തോമസ് കുക്കിന്റെ മാതൃകമ്പനിയെ സ്വന്തമാക്കാനുള്ള ഏറ്റവും വലിയ അവസരമാണ് വാട്സെയ്ക്ക് മുന്പില് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം. തോമസ് കുക്കിന്റെ യുകെയിലെ പതനം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെ ബാധിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. 2012 ഓഗസ്റ്റ് മാസം മുതല്‍ കമ്പനി ബ്രീട്ടീഷ് കമ്പനിയുമായി ചേര്‍ന്നല്ല പ്രവര്‍ത്തിക്കുന്നതെന്നാണ് തോമസ് കുക്ക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മാധവന് മേനോന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. 2012 ന് ശേഷം തോമസ് കുക്ക് ഇന്ത്യ വ്യത്യസ്തമായ ചട്ടക്കൂടിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് മാധവന് മേനോന് വ്യക്തമാക്കിയിട്ടുള്ളത്.
തോമസ് കുക്ക് ഇന്ത്യയെ വിദേശങ്ങളിലും, ഇന്ത്യയിലും നിക്ഷേപമുള്ള ഫെയര്‍ഫാക്സ് ഏറ്റെടുത്തിരുന്നു. ഏറ്റെടുക്കലിന് ശേഷം ബ്രിട്ടീഷ് കമ്പനി പ്രൊമോട്ടറല്ലായാവുകയും ചെയ്തു. 2012 ല്‍ കമ്പനിയുടെ 77 ശതമാനം വിഹിതമാണ് ഫെയര്‍ ഫോകസ്് ഏറ്റെടുത്തത്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലായി മികച്ച പ്രവര്‍ത്തനമാണ് കമ്പനി കാഴ്ച്ചവെക്കുന്നതും, ഇന്ത്യയിലെ കമ്പനിക്ക് പ്രതസിന്ധി ബാധകമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തോമസ് കുക്ക് ഇന്ത്യയുടെ പ്രവര്‍ത്തനം തന്നെ ഇപ്പോള്‍ വിപുലീകരിച്ചിട്ടുണ്ട്. വിദേശ നാണ്യ വിനിമയം, കോര്‍പ്പറേറ്റ് ട്രാവല്‍, വിസ, യാത്രാ ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങളാണ് തോമസ് കുക്ക് ഇന്ത്യ നല്‍കുന്നത്.
അതേസമയം തോമസ് കുക്ക് ഇന്ത്യാ ലിമിറ്റഡിന് നടപ്പുവര്‍ഷത്തില്‍ മാത്രം കൂടുതല്‍ സേവനങ്ങള്‍ നല്കാന് സാധിച്ചിട്ടുണ്ടെന്നാണ് കമ്പനി ഇപ്പോള്‍ അവകാശപ്പെടുന്നത്. അന്താരാഷ്ട്ര തലത്തിലും, ആഭ്യന്തര തലത്തിലും തോമസ് കുക്ക് ഇന്ത്യാ ലിമിറ്റഡിന് കൂടുതല്‍ സേവനങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ടിസിഐഎല്‍ 1.25 ലക്ഷം വിദേശികള്‍ക്കും, 0.75 ലക്ഷം ഇന്ത്യക്കാര്‍ക്കും സേവനങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. നടപ്പുവര്‍ഷത്തില്‍ ട്രാവല്‍ രംഗത്ത് 15-18 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തോമസ് കുക്ക് പ്രതീക്ഷിക്കുന്നതെന്നാണ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട ചെയ്യുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍