ഫ്രാങ്ക്ളിന് ടെംപിള്ടണ് അനുകൂലമായി ഇടക്കാല ഉത്തവ്; സെബിയുടെ നടപടിക്ക് ഭാഗികമായി സ്റ്റേ
ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് സെബിയുടെ നടപടിക്ക് ഭാഗികമായി സ്റ്റേ. സെക്യൂരിറ്റീസ് അപ്പലറ്റ ട്രിബ്യൂണലാണ് ഫ്രാങ്ക്ളിന് ടെംപിള്ടണ് അനുകൂലമായി ഇടക്കാല ഉത്തവിട്ടത്. രണ്ടുവര്‍ഷത്തേയ്ക്ക് പുതിയതായി ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനാണ് സ്റ്റേ ലഭിച്ചത്. ഫണ്ട് മാനേജുമെന്റ് ചാര്‍ജിനത്തില്‍ ഈടാക്കിയ തുകയായ 512 കോടി രൂപ നിക്ഷേപിക്കുന്നതിനും എഎംസിക്ക് ആശ്വാസം ലഭിച്ചു. നിക്ഷേപിക്കേണ്ടതുക 250 കോടിയായി കുറയ്ക്കുകയാണ് ചെയ്തത്.
20വര്‍ഷത്തിലേറെയായി ഫ്രാങ്ക്ളിന് ടെംപിള്ടണ് മ്യൂച്വല്‍ ഫണ്ട് രാജ്യത്ത് പ്രവര്‍ത്തിച്ചുവരുന്നതായി ട്രിബ്യൂണല്‍ നിരീക്ഷിച്ചു. പ്രവര്‍ത്തനം മരവിപ്പിച്ച ഫണ്ടുകളില്‍ 10 വര്‍ഷത്തിലേറെ പഴക്കമുള്ളവയുമുണ്ട്. ഇതുവരെ മോശം ഫണ്ട് മാനേജുമെന്റായിരുന്നു ഈ ഫണ്ടുകളിലെന്ന് പരാതിയൊന്നു ലഭിച്ചിട്ടില്ലെന്നും ട്രിബ്യൂണലിന്റെ സ്റ്റേ ഉത്തരവില്‍ പറയുന്നു.
ഇക്വിറ്റി, ഡെറ്റ് പദ്ധതികളിലായി 48 ഫണ്ടുകളാണ് കമ്പനിക്കുള്ളത്. ഡെറ്റ് വിഭാഗത്തില്‍മാത്രം 28 ഫണ്ടുകളുണ്ട്. ഇതില്‍ ആറെണ്ണമാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. 22 ഫണ്ടുകള്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ തീരുമാനത്തിനായി അപ്പീല്‍ പരിഗണിക്കുന്നത് ഓഗസ്റ്റ് 30ലേയ്ക്ക് മാറ്റിവെച്ചു. 2020 ഏപ്രില്‍ 23നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കുന്നതായി ഫ്രാങ്ക്ളിന് നിക്ഷേപകരെ അറിയിച്ചത്. മൂന്നുലക്ഷത്തിലേറെ നിക്ഷേപകരുടെ 25,000 കോടിയോളം രൂപയാണ് മൊത്തമുണ്ടായിരുന്ന നിക്ഷേപം. പലതവണയായി നിക്ഷേപത്തില്‍ 17,000 കോടിയിലേറെ രൂപ കമ്പനി ഇതിനകം തിരിച്ചുകൊടുത്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍