News

ഇന്ത്യയിലേക്ക് കൂടുതല്‍ തുക നിക്ഷേപിക്കാനൊരുങ്ങി സൗദി; അടിസ്ഥാന മേഖലയിലടക്കം കൂടുതല്‍ തുക നിക്ഷേപിക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വന്‍ തുക നിക്ഷേപം നടത്താനുള്ള നീക്കത്തിലാണ് സൗദി ്അറേബ്യ. പെട്രോ കെമിക്കല്‍, ഖനനം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലേക്കാണ് സൗദി അറേബ്യ കൂടുതല്‍ തുക നിക്ഷേപിക്കാനുള്ള നീക്കം നടത്തുന്നത്. ഏകദേശം 100 ബില്യണ്‍ ഡോളര്‍ സൗദി ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നത്. എണ്ണ, ഖനനം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകിളെല്ലാം സൗദി വന്‍ നിക്ഷേപമെത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ഇന്ത്യയുമായി സൗദി ദീര്‍ഘാല പങ്കാളിത്തമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യയിലെ സൗദി അംബാസിഡര്‍ ഡോ.സൗദ് ബിന്‍ മുഹമ്മദ് അല്‍ സാത്തി വ്യക്തമാക്കി.  

ഊര്‍ജം, പെട്രേകെമിക്കല്‍, ഗ്യാസ് എന്നീ മേഖലകളിലെല്ലാം സൗദി ഏകദേശം 10000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ആലോചിക്കുന്നുണ്ടെന്നാണ് സൗദി അംബാസിഡര്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ ഇന്ത്യയും സൗദിയും വിവിധ മേഖലകളില്‍ കൂടുതല്‍ നിക്ഷേപ പങ്കാളിയായി മാറാനും അവസരങ്ങള്‍ ഒരുക്കുന്നുണ്ട്. 

ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യാപാരം ഏകദേശം 40 മേഖലകളിലൂടെ വികസിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 44 ബില്യണ്‍ ഡോളറിലേക്കുമെത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലേക്ക് സൗദി കൂടുതല്‍ തുക നിക്ഷേപിക്കുന്നതിലൂടെ തൊഴില്‍ സാധ്യതയും വികസിക്കും. എന്നാല്‍ സൗദി അരാംകോയുമായും റിലയന്‍സ് റിലയന്‍ഡസ്ട്രീസപുമായുമുള്ള ഊര്‍ജ രംഗത്ത് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വളര്‍ച്ച കൂടുതല്‍ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. 

മാഹാരാഷ്ട്രയിലെ പെട്രോ കെമിക്കല്‍ പദ്ധതിയിലും എണ്ണ സംസ്‌ക്കരണ പദ്ധതിയിലും സൗദി കൂടുതല്‍ തുക നിക്ഷേപിക്കും. ഏകദേസം 44 ബില്യണ്‍ ഡോളര്‍ ഈ മേഖലയില്‍ നിക്ഷേപിച്ചേക്കുമെന്നാണ് വിവരം. സൗദിയുടെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയും സൗദിയും തമ്മില്‍ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ തയ്യാറായിട്ടുള്ളത്. വ്യവസായികം, വ്യാപാരം എന്നീ മേഖലകളില്‍ കൂടുതല്‍ തുക നിക്ഷേപിക്കാനുള്ള നീക്കമാണ് സൗദി നടത്തുന്നത്.

Author

Related Articles