2020ല്‍ അബുദാബിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി സൗദി അറേബ്യ
അബുദാബി: കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുമായി അബുദാബി 44.43 ബില്യണ്‍ ദിര്‍ഹത്തിന്റെ (12.1 ബില്യണ്‍ ഡോളര്‍) വ്യാപാരം നടത്തി. 2020ല്‍ അബുദാബിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഇരുകൂട്ടര്‍ക്കുമിടയില്‍ കഴിഞ്ഞ വര്‍ഷം 11.47 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇറക്കുമതിയും 33 ബില്യണ്‍ ദിര്‍ഹത്തിന്റെ കയറ്റുമതിയും പുനര്‍കയറ്റുമതിയും നടന്നതായി കസ്റ്റംസ് വിവരങ്ങളെ ഉദ്ധരിച്ച് വാം റിപ്പോര്‍ട്ട് ചെയ്തു.
ഇതേ കാലയളവില്‍ യുഎഇ തലസ്ഥാനമായ അബുദാബി 201.2 മില്യണ്‍ ദിര്‍ഹത്തിന്റെ എണ്ണ ഇതര വിദേശ വ്യാപാരമാണ് നടത്തിയത്. മികച്ച ചരക്ക്നീക്ക സൗകര്യങ്ങള്‍ മൂലമാണ് ആഗോള ആരോഗ്യ പ്രതിസന്ധിക്കിടയിലും വ്യാപാര രംഗത്ത് ഇത്ര വലിയ നേട്ടമുണ്ടാക്കാന്‍ അബുദാബിക്ക് സാധിച്ചത്. പകര്‍ച്ചവ്യാധിക്കാലത്ത് അബുദാബി കസ്റ്റംസ് ഡിജിറ്റല്‍ ശേഷികള്‍ മെച്ചപ്പെടുത്തിയിരുന്നു. ഒരു വര്‍ഷത്തിനിടെ പത്ത് ലക്ഷത്തിലധികം ഡിജിറ്റല്‍ കസ്റ്റംസ് ഇടപാടുകളാണ് അബുദാബി കസ്റ്റംസില്‍ നടന്നത്.
എല്ലാ കസ്റ്റംസ് സേവനങ്ങളും ഓട്ടോമേറ്റഡ് ആക്കിയതും കസ്റ്റംസ് ക്ലിയറന്‍സ് നടപടിക്രമങ്ങളും ഇടപാടുകളും ഡിജിറ്റലായി ചെയ്യാനുള്ള സൗകര്യമൊരുക്കിയതുമാണ് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കാനുള്ള കാരണമെന്ന് പ്രസ്താവനയിലൂടെ കസ്റ്റംസ് വകുപ്പ് അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍