News

ആഗോള ടൂറിസം വളര്‍ച്ചയ്ക്ക് ലോകബാങ്കും സൗദി അറേബ്യയും ചേര്‍ന്ന് 100 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കുന്നു

റിയാദ്: ആഗോള ടൂറിസം വളര്‍ച്ച ലക്ഷ്യമാക്കിയുള്ള അന്താരാഷ്ട്ര ഫണ്ട് രൂപവല്‍ക്കരിക്കുന്നതിനായി ലോകബാങ്കും സൗദി അറേബ്യയും കൈകോര്‍ക്കുന്നു. ഇരുവരും ചേര്‍ന്ന് 100 മില്യണ്‍ ഡോളര്‍ സംഭാവനയായി നല്‍കുമെന്ന് സൗദിയിലെ ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബ്. ആഗോള ടൂറിസം വളര്‍ച്ചയെ പിന്താങ്ങുന്നതിന് മാത്രമായുള്ള ആദ്യത്തെ ആഗോള ഫണ്ടായിരിക്കും ഇത്. പകര്‍ച്ചവ്യാധി തകര്‍ത്തെറിഞ്ഞ ടൂറിസം മേഖലയുടെ ശേഷി ഉയര്‍ത്തുകയാണ് ഫണ്ടിന്റെ ലക്ഷ്യമെന്ന് റിയാദില്‍ നടക്കുന്ന ടൂറിസം റിക്കവറി ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ മന്ത്രി പറഞ്ഞു.   

ലോക്ക്ഡൗണുകളും  യാത്രാനിയന്ത്രണങ്ങളും മൂലം സമാനതകളില്ലാത്ത നഷ്ടത്തിന് വേദിയായ ആഗോള ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. ലോക്ക്ഡൗണുകളും യാത്രാ നിയന്ത്രണങ്ങളും മൂലം കഴിഞ്ഞ വര്‍ഷം ലോകത്ത് നിരവധി റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടേണ്ടതായി വന്നു. ആയിരക്കണക്കിന് ബിസിനസുകളാണ് ഇതിന്റെ നഷ്ടം പേറേണ്ടി വന്നത്.

Author

Related Articles