News

ഐപിഒയ്ക്ക് ശേഷം സൗദി അരാംകോയുടെ ബ്രാന്‍ഡ് മൂല്യം 46 ബില്യണ്‍ ഡോളറില്‍; ആമസോണിന്റെ ബ്രാന്‍ഡ് മൂല്യത്തില്‍ വര്‍ധനവ്; സൗദി അരാംകോ വിപണി മൂല്യത്തില്‍ ഒന്നാമതെത്തിയത് പോലെ ബ്രാന്‍ഡ് മൂല്യത്തിലും ഒന്നാമതെത്തുമോ?

റിയാദ്: ലോകത്തിലേറ്റവും മൂല്യമുള്ളതും, വന്‍ ലാഭത്തില്‍  പ്രവര്‍ത്തിക്കുന്ന കമ്പനിയുമാണ് സൗദി അരാംകോ. എന്നാലിപ്പോള്‍ സൗദി അരാംകോയുടെ  (ഐപിഒ)ക്ക് അഥവാ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ശേഷം കമ്പനിയുടെ ബ്രാന്‍ഡ് മൂല്യം 46 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.  ഇതോടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും കൂടുതല്‍ ബ്രാന്‍ഡ് മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ മാറി.  ഐപിഒയിലൂടെ  25.6 ബില്യണ്‍ ഡോളര്‍  സമാഹരണം കൈവരിച്ചതിന് ശേഷമാണ് കമ്പനിയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ വര്‍ധനവ് ഉണ്ടായത്.  സൗദി അരാംകയുടെ മൂല്യം രണ്ട് ട്രില്യണ്‍ ഡോളറായി നടപ്പുവര്‍ഷത്തില്‍ ഉയരുകയും ചെയ്തിട്ടുണ്ട് നിലവില്‍.  

എന്നാല്‍ സൗദി അരാംകോ ലോക കമ്പനികള്‍ക്കിടയില്‍ 24ാം സ്ഥാനത്താണ് ഇടംപിടിച്ചിട്ടുള്ളത്. അതേസമയം തുടര്‍ച്ചായായി മൂന്നാം വര്‍ഷവും ആഗോള തലത്തില്‍  ബ്രാന്‍ഡ് മൂല്യത്തില്‍ ആമസോണ്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചു.  നിലവില്‍ ആമസോണിന്റെ വിപണി മൂല്യം 200 ബില്യണ്‍ ഡോളറാണെന്നാണ് അറേബ്യന്‍ ബിസിനസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.  കഴിഞ്ഞ വര്‍ഷം ആമസോണിന്റെ ബ്രാന്‍ഡ് മൂല്യം 187 ബില്യണ്‍ ഡോളറായിരുന്നു,  ആമസോണിന്റെ ബ്രാന്‍ഡ് മൂല്യത്തില്‍  18 ശതമാനം വര്‍ധനവാണ് നിലവില്‍  രേഖപ്പെടുത്തിയിട്ടുള്ളത്.  ഇതോടെ കമ്പനിയുടെ ബ്രാന്‍ഡ് മൂല്യം 200 ബില്യണ്‍  ഡോളറായി  ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

പ്രമുഖ ടെക് കമ്പനിയായ  ഗൂഗിളിന്റെ ബ്രാന്‍ഡ് മൂല്യം 60 ബില്യണ്‍ ഡോളറും,  ആപ്പിളിന്റേത് 80 ബില്യണ്‍ ഡോളറാണ് ബ്രാന്‍ഡ് മൂല്യമായി വരുന്നത്.  അതേമയം ലോകത്തിലേറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍  തങ്ങളുടെ ബിസിനസ് ശൃംഖല വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണിപ്പോള്‍. കൗള്‍ഡ് കംപ്യൂട്ടിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കണ്‍സ്യൂമര് ഇലക്ട്രോണിക്‌സ്, ഡിജിറ്റല്‍ സ്ട്രീമിങ്,  ലോജിസ്റ്റിക് തുടങ്ങിയ ബിസിനസ് ഇന്‍ഡസ്ട്രീയിലേക്കും ആമസോണ്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. അതേസമയം സൗദി അരാംകോ അന്താരാഷ്ട്ര വിപണിയിലും ലിസ്റ്റ് ചെയ്ത് മറ്റൊരു നേ്ട്ടം കൊയ്ത് മുന്നേറ്റം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.

Author

Related Articles