News

സൗദി അരാംകോയുടെ ലാഭത്തില്‍ ഇടിവ്; ലാഭം 46.9 ബില്യണ്‍ ഡോളറായി ചുരുങ്ങി

ആഗോള തലത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയും, ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയുമായ സൗദി അരാംകോയുടെ ലാഭത്തില്‍ വന്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ അര്‍ദ്ധ വാര്‍ഷിക ലാഭത്തില്‍ 12 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2019 ന്റെ ആദ്യപകുതയില്‍ സൗദി അരാംകോയുടെ ലാഭം 46.9 ബില്യണ്‍ ഡോളറായി ചുരുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അര്‍ദ്ധവാര്‍ഷിക ലാഭമായി രേഖപ്പെടുത്തിയത് 53 ബില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ലാഭവിവരം പരിശോധിച്ചപ്പോള്‍ വ്യക്തമാക്കുന്നത് ആപ്പിള്‍ ആദ്യ പകുതിയില്‍ നേടിയ ലാഭം 31.5 ബില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത് ലോകത്തിലെ ഏറ്റവുമധികം ലാഭമുള്ള കമ്പനി സൗദി അരാംകോയാണെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം കമ്പനിയുടെ ലാഭത്തില്‍ ഇടിവ് വന്നിട്ടുണ്ടെങ്കിലും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ മികവ് പുലര്‍ത്തിയിട്ടുണ്ടെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര തലത്തില്‍ എണ്ണ വിലയിലുണ്ടായ ചാഞ്ചാട്ടമാണ് ലാഭത്തില്‍ ഇടിവുണ്ടാകുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍. അതേസമയം ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയെന്ന റെക്കോര്‍ഡ് സൗദി അരാംകോയ്ക്ക് തന്നെയാണെന്നാണ് ഇപ്പോഴും അഭിപ്രായം. ചിലവ് ചുരുക്കലിലും, മികച്ച സാമ്പത്തിക അച്ചടക്കത്തിലും കമ്പനി മറ്റ് കമ്പനികളില്‍ നിന്നും വ്യത്യസ്തമായ പ്രവര്‍ത്തനമാണ് കാഴ്ച്ചവെക്കുന്നത്.

Author

Related Articles