News

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വാങ്ങാന്‍ സൗദി അരാംകോ

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ലാഭമുള്ള കമ്പനിയായ സൗദി അരോംകോയും, റിലയന്‍സ് ഇന്‍സട്രീസും കൂടുതല്‍ ബിസിനസ് ഇടപാടുകള്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍ ഇന്‍ഡസ്ട്രീസിന്റെ പെട്രോ കെമിക്കല്‍ അഥവാ എണ്ണ ശുദ്ധീകരണ ശാലയുടെ 25 ശതമാനം ഓഹരി സൗദി അരാംകോ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഓഹരിയില്‍ സൗദി അരാംകോ വാങ്ങാന്‍ തയ്യാറായാല്‍ എണ്ണ ഉത്പാദന മേഖലയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ റിലയന്‍സിന് കഴിയും. 

ഇതുമായി ബന്ധപ്പെട്ട് ഇരു വിഭാഗം കമ്പനികളുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഓഹരി വാങ്ങാന്‍ സൗദി അരാംകോ തയ്യാറായാല്‍ 10 ബില്യണ്‍ ഡോളര്‍ മുതല്‍ 15 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളാകും ഇരുവിഭാഗം കമ്പനികളും നടത്തുക. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന കമ്പനിയും, ഏറ്റവും ലാഭമുള്ള കമ്പനിയുമാണ് സൗദി അരാംകോ. ഇന്ത്യയില്‍ കൂടുതല്‍ എണ്ണ ഉത്പാദന പദ്ധതികള്‍ തുടങ്ങാന്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പറഞ്ഞിരുന്നു. 

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വാങ്ങനുള്ള ചര്‍ച്ചകള്‍ മുകേഷ് അംബാനിയും, സൗദി അരാംകോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമിന്‍ നാസറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. അടുത്ത ജൂണില്‍ ഓഹരി ഇടപാടുകളില്‍ ഇരുവിഭാഗം കമ്പനി മേധാവികളും ഒപ്പു വെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

News Desk
Author

Related Articles