News

അരാകോ മറ്റൊരു നേട്ടം കൊയ്യാനുള്ള തയ്യാറെടുപ്പില്‍; ഐപിഒക്ക് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ലിസ്റ്റ് ചെയ്ത് നേട്ടം കൊയ്യുക ലക്ഷ്യം; സാമ്പത്തിക ഉച്ചകോടിയില്‍ പുതിയ പ്രഖ്യാപനവുമാ.യി സൗദി ധനകാര്യ മന്ത്രി

റിയാദ്: ലോകത്തിലേറ്റവും ലാഭമുള്ള കമ്പനിയും മൂല്യമുള്ള കമ്പനികളിലൊന്നുമാണ് സൗദി അരാംകോ. എന്നാല്‍ സൗദി അരാംകോ അന്താരാഷ്ട്ര വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്.  ഇക്കാര്യം പരിഗണനയിലുണ്ടെന്നാണ് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദാന്‍ വ്യക്തമാക്കിയത്.  ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും സൗദി ധനമന്ത്രി പറഞ്ഞു. ദാവോസില്‍ നടക്കുന്ന സാമ്പത്തിക ഉച്ചകോടിയിലാണ് സൗദി ധനകാര്യ മന്ത്രി അന്താരാഷ്ട്ര  വിപണിയെ പറ്റി പറഞ്ഞത്.  ബ്ലൂംബര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് സൗദി അരാംകോയുടെ അന്താരാഷ്ട്ര ലിസ്റ്റിംഗിനെ പറ്റി മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്.  ലോകം ഇതുവരെ കണ്ട പ്രഥമിക ഓഹരി വില്‍പ്പനയില്‍  മികച്ച നേട്ടമാണ് സൗദി അരാംകോ കൊയ്തത്.  ഏകദേശം 29.4 ബില്യണ്‍ ഡോളര്‍ സമാഹരണാണ് അന്ന് കൈവരിച്ചത്.  

അതേസമയം ഗ്രീന്‍  ഷൂ ഓപ്ഷനിലൂടെ സൗദി അരാംകോ  സൗദി അരാംകോ 450 മില്യണ്‍ ഓഹരികള്‍ വിറ്റഴിച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതോടെ പ്രഥമിക ഓഹരി വില്‍പ്പനയിലൂടെ  (ഐപിഒ) വഴി സമാഹരിച്ച് കമ്പനി റെക്കോര്‍ഡ് നേട്ടം കൈവരിച്ചു.  കമ്പനി ഗ്രീന്‍ഷൂ ഓപ്ഷനിലൂടെ ആകെ ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍  29.6 ബില്യണ്‍ ഡോളര്‍ സമാഹരണം നടത്താന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.  

2019 ഡിസംബറില്‍ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ കമ്പനി ആകെ നിക്ഷേപകരില്‍ നിന്നും സമാഹരിച്ചത് ഏകദേശം 25.6 ബില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്.  മൂന്ന് ബില്യണ്‍ ഓഹരിളണ് കമ്പനി അന്ന് വിറ്റഴിച്ച് ലോക റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.  32 സൗദി റിയാലായിരുന്നു  അന്ന് ഓഹരി വില.  എന്നാല്‍ ഓഹരികള്‍ അധികമായി അനുവദിക്കുന്നതിലൂടെയും, ഗ്രീന്‍ ഷൂ ഓപ്ഷനിലൂടെയും കമ്പനി അധിക  ഓഹരികള്‍ വിറ്റഴിക്കുമെന്ന സൂചന നല്‍കിയിരുന്നു.  പ്രാഥമിക ഓഹരി വില്‍പ്പനയില്‍  നിക്ഷേപകര്‍  കൂടുതല്‍ ആവശ്യകതയുമായി  എത്തുമ്പോള്‍ കമ്പനികള്‍  പരിഗണിക്കുന്ന മറ്റൊരു വഴിയാണ് ഗ്രീന്‍ ഷൂ ഓപ്ഷന്‍. നിലവില്‍ സൗദി അരാംകോയുടെ മൂല്യം രണ്ട് ട്രില്യണ്‍ ഡോളറിലേക്കെത്തിയിട്ടുണ്ട്.  ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന നിലക്ക് സൗദി അരാംകോയ്ക്ക് നേട്ടം കൊയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Author

Related Articles