സൗദി അരാംകോയുടെ ഐപിഒ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കരുത്തേകില്ല; സാമ്പത്തിക നയന്ത്രങ്ങളില്‍ മാറ്റം പ്രകടമാകും
റിയാദ്: സൗദിയുടെ പരമ്പരാഗത സാമ്പത്തിക നയങ്ങളില്‍ ഇപ്പോള്‍ അടിമുടി മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായാണ് സൗദി അരാംകോയുടെ ഐപിഒയിലൂടെ ലക്ഷ്യമിടുന്നത്. സൗദിയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയെന്നതാണ് സൗദി അരാംകോയുടെ ഐപിഒയിലൂടെ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. എന്നാല്‍ സൗദി അരാകോയുടെ ഐപിഒയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രതിഫലനങ്ങള്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ആഗോള റേറ്റിങ് ഏജന്‍സിയായ ഫിച്ചാണ് ഇതുമായി ബന്ധപ്പെട്ട അഭിപ്രായം മുന്നോട്ടുവെച്ചത്.
എന്നാല്‍ തദ്ദേശീയ സ്ഥാപനങ്ങള്‍ മുഖേന സര്‍ക്കാറിന്റെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ഐപിഒയിലൂടെ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും അതുവഴി സൗദിയുടെ സാമ്പത്തിക മേഖലയില്‍ കൂടുതല്‍ മറ്റങ്ങള്‍ കൊണ്ടുവരാന്‍ പറ്റുമെന്നാണ് വിലയിരുത്തല്‍. സൗദിയുടെ നിക്ഷേപ മേഖലയ്ക്ക് ഐപിഒ വഴി കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സൗദി ഭരണകൂടം മുന്നോട്ടുവെക്കുന്ന നിക്ഷേപ സാധ്യതകള്‍ ഐപിഒ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.
പിഐഎഫ് നിക്ഷേപങ്ങളുടെ സാധ്യതകള്‍ സൗദി അരാംകോയുടെ ഐപിഒയില്‍ സ്വാധീനം ചെലുത്തിയേക്കും. നിലവില്‍ സൗദി അരാംകോയുടെ ഐപിഒയിലൂടെ ഏകദേശം 90-96 ബില്യണ്‍ റിയാല്‍ മൂലധന സമാഹരണം നേടാന്‍ സാധിക്കും. ഏകദേശം 24-26 ബില്യണ്‍ ഡോളര്‍ വരെ സമാഹരണം നേടാന്‍ സൗദി അരാംകോയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍. ഇത് ജിഡിപിയുടെ മൂന്ന് ശതമാനമാണെന്നാണ് വിലയിരുത്തല്‍.
സൗദി അരാംകോയിലൂട സമാഹരിക്കുന്ന ഈ ഭീമമായ തുക പിഐഎഫിലേക്കാണ് ഒഴുകുകയെന്നാണ് റിപ്പോര്‍ട്ട്. തദ്ദേശീയ നിക്ഷേപങ്ങള്‍ പിഐഎഫ് തുക ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഫണ്ടുകള്‍ വളരെ കുറവാണെന്നാണ് ഫിച്ച് അഭിപ്രായപ്പെടുന്നത്. ഇടക്കാല സാമ്പത്തിക ആവശ്യങ്ങള്‍ കൂടി പരിഗണിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. അതേസമയം ഐപിഒ വഴിയുള്ള മൂലധന സമാഹരണം രാദ്യത്തെ എണ്ണ ഇതര മേഖലയുടെ ആവശ്യകതയ്ക്കും, വളര്‍ച്ചയ്ക്കും കൂടുതല്‍ കരുത്ത് നേടുമെന്നാണ് വിലയിരുത്തല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍