News

സൗദി അരാംകോ ഏറ്റവും വലിയ ഐപിഒക്ക് തയ്യാറാകുന്നു; ഹോങ്കോങ്, ലണ്ടന്‍ വിപണികളില്‍ നിന്ന് കമ്പനി പിന്‍മാറിയതായി റിപ്പോര്‍ട്ട്

റിയാദ്: ആഗോള തലത്തിലെ ഏറ്റവും വലിയ എണ്ണ ഭീമനായ സൗദി അരാംകോ ഓഹരി വില്‍പ്പനയ്ക്ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് .രണ്ട് ഘട്ടങ്ങളിലായാണ് സൗദി അരാംകോ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) നടത്താന്‍ പദ്ധതിയിടുന്നത്. ടോകിയോയിലെ അന്താരാഷ്ട്ര വിപണിയില്‍ ലിസ്റ്റ് ചെയ്താണ് കമ്പനി ഓഹരി വില്‍പ്പനയ്ക്കായ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്. പ്രദേശി വിപണിയിലും കമ്പനി പ്രഥമ ഓഹരി വില്‍പ്പന നടത്താന്‍ ലിസ്റ്റ് ചെയ്‌തേക്കുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ കമ്പനി ടോകിയോ വിപണിയില്‍ ലിസ്റ്റ് ചെയ്ത് ഓഹരി വില്‍പ്പന നടത്തിയേക്കുമെന്ന വാര്‍ത്ത പുറത്തുവിട്ടത് വാള്‍സ്ട്രീറ്റ് ജേണലാണ്. 

ഓഹരി വില്‍പ്പന നടന്നാല്‍ ആഗോള തലത്തിലെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയാകും നടക്കാന്‍ പോകുന്നത്.  അതേസമയം അരാംകോയുടെ ഓഹരി വിപണിനിക്കായ് ടോക്കിയോ തിരഞ്ഞെടുത്തത് മറ്റ് വിപണി കേന്ദ്രങ്ങള്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്. ലണ്ടന്‍, ഹോങ്കോങ്, തുടങ്ങിയ അന്താരാഷ്ട്ര വിപണി കേന്ദ്രങ്ങള്‍ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. സൗദി അരാംകോയുടെ കൈവശമുശമുള്ള അഞ്ച് ശതമാനത്തോളം വരുന്ന ഓഹരികളാണ് കമ്പനി വിറ്റഴിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. 2020 ലോ, 2021 ലോ അരാംകോയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള പ്രഥമ നടപടിതകള്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.  

ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയെന്ന നിലയ്ക്ക് അരാംകോയുടെ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ ഒഴുകിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രമുഖ ഓഹരി വിപണികളെല്ലാം അരാംകോയെ സമീപിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഹോങ്കോങ്, ലണ്ടന്‍ തുടങ്ങിയ വിപണി കേന്ദ്രങ്ങള്‍ക്കാണ് വിദഗ്ധര്‍ ഇതില്‍ പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ ഹോങ്കോങില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, ജനാധിപത്യ പ്രക്ഷോഭങ്ങളും നിക്ഷേപകര്‍ പിന്നോട്ടുപോകുന്നതിന് ഇടയാക്കിയിട്ടുണ്ട്്. ഇത് മൂലം സൗദി അരാംകോയും ഹോങ്കോങ് വിപണിയില്‍ നിന്ന് പിന്‍മാറിയിരുന്നു. 

Author

Related Articles