സൗദി അരാംകോയിലേക്ക് കൂടുതല്‍ നിക്ഷേപമെത്തിക്കാന്‍ ദുബായ് നിക്ഷേപകരുമായി നാളെ കൂടിക്കാഴ്ച്ച ; ബാങ്ക് നിക്ഷേപമെത്തിക്കാന്‍ സൗദി പുതിയ വഴികള്‍ തേടുന്നു
ദുബായ്: ലോകത്തിലേറ്റവും വലിയ ഐപിഒക്ക് ഒരുങ്ങുകയാണ് സൗദി അരാംകോ. ഏറ്റവും ലാഭമുള്ള കമ്പനിയില്‍ നിക്ഷേപകര്‍ ഒഴുകിയെത്തുമെന്നാണ് സൗദി ഭരണകൂടംപ്രതീക്ഷിക്കുന്നത്. ഐപിഒയിലൂടെ 25.6 ബില്യണ്‍ േേഡാളര് സമാഹരിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച്ച ദുബായി നിക്ഷേപകരുമായി സൗദി കൂടിക്കാഴ്ച്ചകള്‍ നടത്തിയേക്കുമെന്നാണ് റപ്പോര്‍ട്ട്. ഐപിഒയിലൂടെ സൗദി അരാംകോയുടെ മൂല്യം രണ്ട് ട്രില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് സൗദി കിരീകടവകാശി മുഹമ്മദ് ബിന്സല്മാന് ലക്ഷ്യമിടുന്നത്. നിക്ഷേപകര്‍ എത്തുന്നതോടെ സൗദിയില്‍ കൂടുതല്‍ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത.്
അതേസമയം ഐപിഒയിലൂടെ രണ്ട് ട്രില്യണ്‍ യുഎസ് ഡോളര്‍ മൂല്യമായി കണക്കാക്കാന്‍ സൗദി അരാംകോയ്ക്ക് സാധ്യമാകില്ലെന്ന് വിലയിരുത്തലുമുണ്ട്. സൗദി അരാംകോയ്ക്ക് ഐപിഒയിലൂടെ 1.5 ട്രില്യണ്‍ ഡോളര്‍ മാത്രമേ സമാഹരിക്കാന്‍ മൂല്യം മാത്രമേ ഉണ്ടാവുകയുള്ളുവെന്നാണ് വിലയിരുത്തല്‍. അരാംകോയുടെ ഓഹരി ഇടപാടുകള്‍ നടത്താന്‍ സാധ്യതയുള്ള നിക്ഷേപകരുടെ അഭിപ്രായത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുക അത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍. അതേസമയം അരാംകോയില്‍ നിക്ഷേപം നടത്താന്‍ താത്്പര്യമുള്ള ബാങ്ക് വായ്പയില്‍ ഇരട്ടിയിലധികം ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അരാംകോയില്‍ നിക്ഷേപമിറക്കാന്‍ കാജ്യത്തെ തദ്ദേശീയ നിക്ഷേപകര്‍ക്ക് സൗകര്യങ്ങളൊരുക്കുകയാണ് സൗദി ഭരണകൂടം. ഐപിഒയെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ഇപ്പോള്‍ വായ്പയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അരാംകോ ഓഹരികള്‍ വാങ്ങാന്‍ കാത്തിരിക്കുന്ന തദ്ദേശീയ നിക്ഷേപകര്‍ ബാങ്കുകള്‍ നല്ാകനദ്ദേശിക്കുന്ന വായ്പയിലും സൗദിയിലെ ധകാര്യ അതോറിറ്റി കൂടുതല്‍ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.
അതേസമയം ബാങ്കുകള്‍ എത്ര തുകയാണ് വായ്പയായി നല്‍കുക എന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. നിക്ഷേപകര്‍ക്ക് വായ്പ നല്കുന്ന കാര്യത്തില്‍ യാതൊരു ലംഘനവുമുണ്ടാകാന് പാടില്ലെന്നാണ് സൗദി ധനകാര്യം മുന്നോട്ടുവെച്ചിട്ടുള്ളത്. അതേസമയം സൗദിയിലെ ബാങ്കിങ് മേഖലയില്‍ രൂപപ്പെട്ട തളര്‍ച്ചയെയും, വായ്പാ മേഖലയിലുണ്ടായ ഇടിവിനെയും ബാങ്കുകള്‍ തരണം ചെയ്യാന്‍ കാത്തിരിക്കുന്ന അരാംകോയുടെ ഐപിയിലൂടെയാണ്. എന്നാല്‍ ഐപിഒയ്ക്ക് മാത്രമായി വായ്പയില്‍ ഇളവുകള്‍ നല്കുന്നതില് വലിയ ആശങ്കയാണ് ബാങ്കുകള്‍ക്കുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍