അരാംകോയുടെ ഓഹരി വിലയില്‍ 10 ശതമാനം വര്‍ധന; കമ്പനിയുടെ മൂല്യം 1.8 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു
സൗദി അരാകോയുടെ ഓഹരി വിലയില്‍ വന്‍ ംമുന്നേറ്റം ഉണ്ടായതായി റിപ്പോര്‍ട്ട്. റിയാദ് സ്റ്റോക്ക് എക്സ്ചെയ്ഞ്ചില്‍ ലിസ്റ്റ് ചെയ്ത് ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഓഹരി വില 10 ശതമാനം ഉയര്‍ന്ന് 35.20 റിയാലായി ഉയര്‍ന്നു. ഇതോടെ അരാംകോയുടെ മൂല്യം 1.88 ട്രില്യണ്‍ ഡോളര്‍ ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. സൗദി അരാംകോയുടെ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപര്‍ക്ക് അതിയായ താത്പര്യമാണ് ഉണ്ടായിട്ടുള്ളത്. ഐപിഒയില്‍ നിശ്ചയിച്ച 32 റിയാലിനേക്കാള്‍ 10 ശതമാനത്തിലധികം വളര്‍ച്ചയാണ ഓഹരി വിലയില്‍ ഇന്ന് രേഖപ്പെടുത്തിയത്.
എന്നാല്‍ സൗദി അരാംകോയുടെ ഐപിഒയിലൂടെ റെക്കോര്‍ഡ് നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചത്. കമ്പനിയുടെ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ (ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) ചരിത്രം നേട്ടം സ്വന്തമാക്കി. ലോകത്തിലേറ്റവും ലാഭമുള്ള കമ്പനിയായ സൗദി അരാംകോയ്ക്ക് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 25.6 ബില്യണ്‍ ഡോളര്‍ മൂലധനസമഹാരണം നേടാന്‍ സാധിച്ചു. 2014 ല്‍ ന്യൂയോര്‍ക്ക് വിപണിയില്‍ ആലിബാബ കൈവരിച്ച 25 ബില്യണ്‍ ഡോളറാണ് ഐപിഒയിലൂടെ അരാംകോ തകര്‍ത്തെറിഞ്ഞത്.
ഇതോടെ കമ്പനിയുടെ ആകെ മൂല്യം 1.7 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാലിന്ന് ഓഹരി വില 10 ശതമാനം കുതിച്ചുയര്‍ന്നതോടെ കമ്പനിയുടെ മൂല്യം 1.8 ട്രില്യണ്‍ ഡോളറായി ഉയരുകയും ചെയ്തു. അതേസമയം ഇന്ന് കമ്പനിയുടെ മൂല്യം 1.8 ട്രില്യണ്‍ ഡോളറിലേക്കെത്തിയതോടെ മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രതീക്ഷക്കൊത്ത് അരാംകോയുടെ മൂല്യം രണ്ട് ട്ര്ല്യണ് ഡോളറിലേക്കെത്തുമന്നാണ് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍